ദുൽഹിജ്ജ മാസപ്പിറവി: ഒമാനിൽ ഞായറാഴ്ച നിരീക്ഷണത്തിന് ആഹ്വാനം
text_fieldsമസ്കത്ത്: ഹിജ്റ വർഷം 1447-ലെ ദുൽഹിജ്ജ മാസത്തിന്റെ പിറവി മേയ് 17ന് വൈകുന്നേരം നിരീക്ഷിക്കാൻ ഒമാൻ ഔഖാഫ്-മതകാര്യ മന്ത്രാലയം സ്വദേശികളോടും പ്രവാസികളോടും ആവശ്യപ്പെട്ടു. മാസപ്പിറവി ദർശിക്കുന്നവർ ആ വിവരം അതത് ഗവർണറേറ്റുകളിലെ ഗവർണർമാരുടെ (വാലി) ഓഫിസുകളിലോ ജഡ്ജിമാരെയോ അറിയിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. മാസപ്പിറവി സംബന്ധിച്ച നിരീക്ഷണം 24644070, 24644037, 24644015, 24644004 നമ്പറുകളിൽ അറിയിക്കാം.
അതേസമയം, ഒമാനിലെ ബലിപെരുന്നാൾ പ്രമാണിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ വൈകാതെ തൊഴിൽ മന്ത്രാലയം പ്രഖ്യാപിക്കും. പ്രാഥമിക സൂചനകൾ പ്രകാരം ഇത്തവണ ആറ് ദിവസം വരെ നീളുന്ന വലിയ പെരുന്നാൾ അവധി ലഭിച്ചേക്കും. മെയ് 26 മുതൽ ആരംഭിച്ച് മെയ് 31 വരെ അവധി ലഭിക്കാനാണ് സാധ്യത. ദുൽഹിജ്ജ മാസപ്പിറവി ദർശിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും അവധി ദിനങ്ങൾ സംബന്ധിച്ച അന്തിമ സ്ഥിരീകരണം ഉണ്ടാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

