ദുകം റിഫൈനറി: സെമിനാർ തുടങ്ങി
text_fieldsമസ്കത്ത്: അൽ ദുകം റിഫൈനറിയുമായി ബന്ധപ്പെട്ട് പ്രാദേശികമായി ലഭ്യമാകുന്ന അവസരങ്ങളെ കുറിച്ച സെമിനാർ തുടങ്ങി.
ക്രൗൺപ്ലാസ ഹോട്ടലിലാണ് ത്രിദിന ലോക്കൽ വാല്യു ആഡഡ് ഒാപർച്യൂണിറ്റീസ് ഫോറം ആരംഭിച്ചത്.
നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട റിഫൈനറി 2022ഒാടെ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതി സ്വദേശി യുവാക്കളുടെ പരിശീലനത്തിനും തൊഴിലവസരത്തിനും വഴിയൊരുക്കുമെന്ന് പരിപാടിയിൽ സംസാരിച്ച ദുകം റിഫൈനറി പ്രോജക്ട് ഡയറക്ടർ ജാക്കോബസ് ന്യൂവെൻഹ്യുസെ പറഞ്ഞു. ഒപ്പം രാജ്യത്തെ സാമ്പത്തിക സാമൂഹിക മേഖലകളിലെ ഉണർവിനും ഇത് വഴിയൊരുക്കും.
മൂന്ന് പ്രധാന ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തീകരിക്കുകയെന്ന് ഡെപ്യൂട്ടി ഡയറക്ടർ യൂസുഫ് ബിൻ മുഹമ്മദ് അൽ ജഹ്ദമി പറഞ്ഞു. എല്ലാ ഘട്ടങ്ങളിലും ചെറുകിട-ഇടത്തരം സംരംഭകർക്ക് നിരവധി അവസരങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. പരിശീലന വർക്ഷോപ്പുകളും പ്രദർശനവും പരിപാടിയുടെ ഭാഗമായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
