ദോഫാറിലെ മരങ്ങൾ വെട്ടിമാറ്റിയ സംഭവം: നടപടിയെടുത്തുവെന്ന് പരിസ്ഥിതി അതോറിറ്റി
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ പർവതനിരകളിൽ ഒരു കൂട്ടം പഴക്കമുള്ള മരങ്ങൾ വെട്ടിമാറ്റിയ സംഭവത്തിൽ നടപടിയെടുത്തതായി ഒമാൻ പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പശ്ചാതലമായിരുന്നു അധികൃതർ വിശദീകരണവുമായെത്തിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനും മലിനീകരണം തടയുന്നതിനുമുള്ള നിയമം (റോയൽ ഡിക്രി നമ്പർ 114/2001) അനുസരിച്ച് നിയമലംഘകർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി അതോറിറ്റി വ്യക്തമാക്കി.
പരിസ്ഥിതിയോടുള്ള പൊതുജനങ്ങളുടെ ജാഗ്രതയെ അതോറിറ്റി അഭിനന്ദനം അറിയിച്ചു. പാരിസ്ഥിതിക -വന്യജീവി ലംഘനങ്ങൾ കണ്ടെത്തിയാൽ 1991 എന്ന ഹോട്ട്ലൈനിൽ അറിയിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

