കൊതുകുകളുടെ വ്യാപനം പരിമിതപ്പെടുത്തൽ; ദോഫാർ മുനിസിപ്പാലിറ്റി അവലോകനം ചെയ്തു
text_fieldsമസ്കത്ത്: ഖരീഫ് സീസണിന് തയാറെടുക്കുന്നതിന് മുന്നോടിയായി കൊതുകുകളുടെ വ്യാപനം പരിമിതപ്പെടുത്തുന്നതിന് നടത്തിവരുന്ന ശ്രമങ്ങൾ ദോഫാർ മുനിസിപ്പാലിറ്റി അവലോകനം ചെയ്തു. ശാസ്ത്രീയ ഗവേഷണത്തിലും ഫീൽഡ് നിയന്ത്രണ തന്ത്രങ്ങളിലും പുരോഗതി വിലയിരുത്തി.
സീസണൽ കൊതുകുകളെ നേരിടുന്നതിനുള്ള നൂതന പരിഹാരങ്ങൾക്കായുള്ള കമ്മിറ്റി ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് ബിൻ മുഹ്സെൻ അൽ ഗസ്സാനിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നതായി മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു. പൊതുജനാരോഗ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഉത്തരവാദിത്തമുള്ള സർക്കാർ ഏജൻസികളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
കൊതുകുകളുടെ സ്വഭാവവും വിതരണവും പഠിക്കുന്ന തന്ത്രപരമായ ഗവേഷണ പരിപാടിയിൽനിന്നുള്ള സമീപകാല കണ്ടെത്തലുകൾ കമ്മിറ്റി പരിശോധിച്ചു. കൂടുതൽ ഫലപ്രദമായ പ്രതിരോധത്തിനും നിയന്ത്രണത്തിനും പിന്തുണ നൽകുന്നതിനായി ശാസ്ത്രീയ ഡാറ്റാബേസ് നിർമിക്കുകയെന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
മഴക്കാലത്തെ ഫീൽഡ് പ്രവർത്തനങ്ങൾക്കായുള്ള എക്സിക്യൂട്ടിവ് പദ്ധതിയെക്കുറിച്ച് ഉദ്യോഗസ്ഥർ ചർച്ച ചെയ്തു. പൊതുജനാരോഗ്യത്തെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിനും, വരും മാസങ്ങളിൽ പ്രതീക്ഷിക്കുന്ന വലിയ തോതിലുള്ള സന്ദർശകർക്ക് സുരക്ഷിതമായ അനുഭവം ഉറപ്പാക്കുന്നതിനും ഈ നടപടികൾ തുടരേണ്ടതിന്റെ ആവശ്യകത യോഗം ഊന്നിപ്പറഞ്ഞു.
നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ ഗവേഷണ നിർദേശങ്ങളും കമ്മിറ്റി അവലോകനം ചെയ്തു. സുസ്ഥിരത വർധിപ്പിക്കുന്നതിന് അന്താരാഷ്ട്ര കേസ് പഠനങ്ങളെയും സമീപകാല ശാസ്ത്രീയ വികസനങ്ങളെയും ഉപയോഗപ്പെടുത്തി ജൈവശാസ്ത്ര രീതികളുടെ ഉപയോഗവും പരിശോധിച്ചു. ഖരീഫ് സമയത്ത് വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്നതിനാൽ, പൊതുജനാരോഗ്യ ആസൂത്രണത്തിൽ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ സംയോജിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത അംഗങ്ങൾ ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

