ദോഫാർ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സൗജന്യ വൈ-ഫൈ വരുന്നു
text_fieldsമസ്കത്ത്: ദോഫാറിലെത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ മികച്ച അനുഭവങ്ങൾ നൽകുന്നതിനായി ദോഫാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സൗജന്യ വൈ-ഫൈ സംവിധാനം ഒരുക്കും. ഗവർണറേറ്റിൽ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും സ്മാർട്ട് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവാസ്റും ദോഫാർ മുനിസിപ്പാലിറ്റിയും ധാരണപത്രത്തിൽ ഒപ്പുവെച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സൗജന്യ വൈ-ഫൈ നൽകുന്നതും മുനിസിപ്പൽ കെട്ടിടങ്ങളെ ഉയർന്ന കാര്യക്ഷമതയുള്ള നെറ്റ്വർക്കുകളുമായി ബന്ധിപ്പിക്കുന്നതും കരാറിൽ ഉൾപ്പെടുന്നു. ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് അൽ-ഗസാനിയും അവാസ്ർ സി.ഇ.ഒ എൻജിനീയർ അദ്നാൻ അൽ-അലാവിയുമാണ് കരാറിൽ ഒപ്പിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

