ധൻതേരാസ്; പ്രമോഷനൽ കാമ്പയിനുമായി സീ പേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി
text_fieldsമസ്കത്ത്: ധൻതേരാസ് ഉത്സവത്തിന്റെ ഭാഗമായി പ്രമോഷനൽ കാമ്പയിനുമായി സീ പേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി. ഉപഭോക്താക്കൾക്ക് അവരുടെ തിരഞ്ഞെടുക്കപ്പെട്ട ആഭരണങ്ങൾക്ക് വെറും അഞ്ച് ശതമാനം തുക നൽകി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭാവിയിലുണ്ടാകുന്ന സ്വർണത്തിന്റെ വില വർധനവിൽനിന്ന് ഉപഭോക്താക്കൾക്ക് സംരക്ഷണം ലഭിക്കും. ഇനി വില കുറയുകയാണെങ്കിൽ ആ നിരക്കിലും ആഭരണങ്ങൾ എടുക്കാൻ കാമ്പയിനിലൂടെ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. നവംബർ 10 വരെയാണ് പ്രമോഷനൽ കാമ്പയിൻ. ഈ വർഷം നവംബർ 10നാണ് ധൻതേരാസ് ഉത്സവം.
ദീപാവലി ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമായ ധൻതേരാസ് സമയത്ത് ആഭരണങ്ങൾ വാങ്ങുന്നതിന്റെ പരമ്പരാഗത പ്രാധാന്യം തിരിച്ചറിഞ്ഞ്, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് സന്തോഷം പകരുന്നതിനാണ് ഈ പ്രത്യേക ഓഫർ ഒരുക്കിയിരിക്കുന്നതെന്ന് സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയുടെ ജനറൽ മാനേജർ റിയാസ് പി. അബ്ദുൽ ലത്തീഫ് പറഞ്ഞു. ഈ പ്രത്യേക പ്രമോഷനിലൂടെ, ഓരോ ഉപഭോക്താക്കൾക്കും അവരുടെ മുൻഗണനകൾക്കും ആവശ്യങ്ങൾക്കും ബജറ്റിനും അനുയോജ്യമായ ആഭരണങ്ങൾ കണ്ടെത്താൻ സാധിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ധൻതേരാസ് ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ പാരമ്പര്യത്തിന്റെ വ്യതിരിക്തത മനസ്സിൽ കൊണ്ട് രൂപകൽപന ചെയ്ത നെക്ലസുകളും കമ്മലുകളുടെയും വിപുലമായ ശേഖരംതന്നെ ഒരുക്കിയിട്ടുണ്ട്. ഡയമണ്ട് ശ്രേണിയിൽ ദൈനംദിന പാറ്റേണുകൾ മുതൽ ആധുനിക പാറ്റേണുകളിൽ അതിശയകരവും, സങ്കീർണമായി രൂപകൽപന ചെയ്ത ആഭരണങ്ങൾവരെ ഉൾക്കൊള്ളുന്നുണ്ട്. വിവാഹങ്ങൾക്കും വിശേഷാവസരങ്ങൾക്കും ദൈനംദിന ഉപയോഗത്തിനുപോലും അനുയോജ്യമായ പരമ്പരാഗതവും ആധുനികവുമായ ഡയമണ്ട് ആഭരണങ്ങളിലുള്ള വിപുലമായ ഡിസൈനുകളോടെ ഒരുക്കിയിട്ടുണ്ട്. റൂവി ഹൈ സ്ട്രീറ്റ്, ഗൂബ്ര (അവന്യൂസ് മാൾ), സൂർ (ഓൾഡ് സൂഖ്), ജഅലാൻ ബാനി ബുവാലി (സർക്കാർ ആശുപത്രിക്ക് സമീപം), സുഹാർ (സൂഖ്), സലാല (അൽ സലാം സ്ട്രീറ്റ്) എന്നിവയുൾപ്പെടെ സുൽത്താനേറ്റിലുടനീളം സീപേൾസിന് ഷോറൂമുകൾ ഉണ്ട്.
30 വർഷത്തിലേറെ ചരിത്ര പാരമ്പര്യമുള്ള ബ്രാൻഡ് എന്നനിലയിൽ, സീപേൾസ് ലോകമെമ്പാടുമുള്ള ഏറ്റവും സവിശേഷമായ ആഭരണങ്ങളാണ് ഉപഭോക്താക്കൾക്കായി എത്തിച്ചുനൽകുന്നത്. എൻ.ബി.ഒ, ബാങ്ക് മസ്കത്ത് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് 12 മാസം പൂജ്യം ശതമാനം പലിശക്ക് ഇവിടെനിന്നും ആഭരണങ്ങൾ നേടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

