Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൂ​റി​ൽ...

സൂ​റി​ൽ ക​ന്നു​കാ​ലി​ക​ൾ​ക്കാ​യി ഷെ​ൽ​ട്ട​ർ സം​വി​ധാ​നം വി​ക​സി​പ്പി​ക്കു​ന്നു

text_fields
bookmark_border
സൂ​റി​ൽ ക​ന്നു​കാ​ലി​ക​ൾ​ക്കാ​യി ഷെ​ൽ​ട്ട​ർ സം​വി​ധാ​നം വി​ക​സി​പ്പി​ക്കു​ന്നു
cancel
camera_alt

സൂ​റി​ൽ ക​ന്നു​കാ​ലി​ക​ൾ​ക്കാ​യി ഷെ​ൽ​ട്ട​ർ സം​വി​ധാ​നം വി​ക​സി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യ​പ്പോ​ൾ

മ​സ്ക​ത്ത്​: സൂ​ർ വി​ലാ​യ​ത്തി​ൽ ക​ന്നു​കാ​ലി​ക​ൾ​ക്കാ​യി ഷെ​ൽ​ട്ട​ർ സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്നു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സൂ​റി​ർ വാ​ലി ​ശൈ​ഖ്​ ഡോ.​ഹി​ലാ​ൽ ബി​ൻ അ​ലി അ​ൽ ഹ​ബ്സി നി​ർ​വ​ഹി​ച്ചു. ഒ​മാ​ൻ ലി​ക്വ്​​​ഫൈ​ഡ്​ നാ​ച്ചു​റ​ൽ ഗ്യാ​സ്​ ക​മ്പ​നി​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ പ​ദ്ധ​തി​യൊ​രു​ങ്ങു​ന്ന​ത്.

യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക, സാ​മൂ​ഹി​ക സു​ര​ക്ഷ-​പ​രി​മി​ത​മാ​യ വ​രു​മാ​ന വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക, ക​ന്നു​കാ​ലി​ക​ൾ​ക്കു​ള്ള ഷെ​ൽ​ട്ട​ർ സം​വി​ധാ​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നൊ​പ്പം മൃ​ഗ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ അ​ധി​ക മൂ​ല്യം വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഭ​ക്ഷ്യ​സു​ര​ക്ഷ​യും മൂ​ല്യ​വ​ർ​ധി​ത നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സം​ഭാ​വ​ന​യു​ടെ കാ​ര്യ​ത്തി​ൽ സു​പ്ര​ധാ​ന​മാ​യ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യാ​ണ് ഈ ​പ​ദ്ധ​തി പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന് പ്രോ​ജ​ക്ട് മാ​നേ​ജ​ർ എ​ൻ​ജി​ൻ ഖാ​ലി​ദ് ബി​ൻ ഹം​ദാ​ൻ അ​ൽ ഹ​ദ്ര​മി പ​റ​ഞ്ഞു. ഒ​മാ​ൻ എ​ൽ.​എ​ൻ.​ജി ക​മ്പ​നി ക​ന്നു​കാ​ലി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ത്തി​ന്‍റെ പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളു​ടെ വി​വി​ധ വ​ശ​ങ്ങ​ളി​ൽ താ​ൽ​പ​ര്യ​വും പി​ന്തു​ണ​യും പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ടൈ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

300,000 ല​ക്ഷം റി​യാ​ൽ ചി​ല​വി​ലാ​ണ്​ പ​ദ്ധ​തി​യൊ​രു​ങ്ങു​ന്ന​ത്. ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 78 ക​ന്നു​കാ​ലി വ​ള​ർ​ത്തു​കാ​രി​ലെ​ത്തും. പ​ദ്ധ​തി​ക്കൊ​പ്പ​മു​ള്ള മ​റ്റു​ പ്ര​ധാ​ന​പ്പെ​ട്ട സേ​വ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ഓ​രോ ഷെ​ൽ​ട്ട​റി​നും സൗ​രോ​ർ​ജ സം​വി​ധാ​നം വ​ഴി ലൈ​റ്റി​ങ്​ ന​ൽ​കു​ക​യെ​ന്ന​തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shelter System for Cattle
News Summary - Develops Shelter System for Cattle at soor
Next Story