തെക്കൻ ബാത്തിനയിൽ ടൂറിസം സൗകര്യങ്ങളിൽ വികസന പദ്ധതികൾ
text_fieldsതെക്കൻ ബാത്തിന ഗവർണറേറ്റിൽ നടപ്പാകുന്ന ടൂറിസം
പദ്ധതികളുടെ രൂപരേഖ
മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ വിലായത്തുകളിലുടനീളമുള്ള ടൂറിസം സൗകര്യങ്ങളിൽ വികസന പദ്ധതികൾ നടപ്പാക്കുന്നു. റുസ്താഖിലെ ഐൻ അൽ കസ്ഫ വികസന പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് ഗവർണറേറ്റിലെ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ബദർ ബിൻ മുഹമ്മദ് അൽ സഈദി പറഞ്ഞു.
പാർക്ക്, ബസ് സ്റ്റോപ്പുകൾ, സേവന സൗകര്യങ്ങൾ എന്നിവയാണ് ഇതിലുൾപ്പെടുന്നത്. സന്ദർശകർക്കും ഷോപ്പുകൾക്കുമായി റസ്റ്റാറന്റുകൾ, കഫേകൾ എന്നിവ ഉൾപ്പെടുന്ന അൽ ഫലജ് സൈറ്റിന്റെ വികസനവും നടന്നുകൊണ്ടിരിക്കുകയാണ്. നഖൽ വിലായത്തിലെ ഐൻ അൽ-തവാരയുടെ വികസനം, അൽ ഹൊക്കെൻ പാർക്ക് പദ്ധതിയും പൂർത്തിയായി.

