മത്രയിലെ വികസന പദ്ധതികൾ; മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ സന്ദർശിച്ചു
text_fieldsമത്ര വിലായത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ വികസന പ്രവർത്തനങ്ങൾ മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമദ് ബിൻ മുഹമ്മദ് അൽ ഹുമൈദി വിലയിരുത്തുന്നു
മസ്കത്ത്: മത്ര വിലായത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനായി മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമദ് ബിൻ മുഹമ്മദ് അൽ ഹുമൈദി വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും നഗര ഭൂപ്രകൃതി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ അദ്ദേഹം പരിശോധിച്ചു.
വാദി അൽ കബീർ സ്ക്വയർ പ്രോജക്റ്റ് (ഫ്രൈഡേ മാർക്കറ്റ്), മുനിസിപ്പാലിറ്റി സ്ട്രീറ്റ് മുതൽ വാദി കബീർ ബ്രിഡ്ജ് ഇന്റർസെക്ഷൻ വരെയുള്ള താഴ്വരയുടെ പുനരുദ്ധാരണം, മത്ര കോർണിഷിനെ അഭിമുഖീകരിക്കുന്ന മതിൽ സൗന്ദര്യവൽക്കരണം,ദാർസൈത്തിലെ ചരിവ് സംരക്ഷണം എന്നിവയാണ് ചെയർമാൻ സന്ദർശിച്ചവയിൽ ഉൾപ്പെടുന്ന വികസന പ്രവർത്തികൾ.
അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക, നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുക, വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി പദ്ധതികൾ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള തുടർനടപടികൾ സ്വീകരിക്കുക എന്നിങ്ങനെയുള്ള മസ്കത്ത് മുനിസിപ്പാലിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

