ദാഹിറയിൽ വികസനപദ്ധതികൾ; കരാറിൽ ഒപ്പുവെച്ചു
text_fieldsദാഹിറയിൽ വികസനപദ്ധതികൾ നടപ്പാക്കുന്നതിനായി
കരാറിൽ ഒപ്പുവെച്ചപ്പോൾ
ഇബ്രി: സേവന, വികസന പദ്ധതികൾ നടപ്പാക്കുന്നതിനായി ദാഹിറ ഗവർണറേറ്റിൽ ദശലക്ഷത്തിലധികം റിയാലിന്റെ കരാറുകളിൽ ഒപ്പുവെച്ചു. ദാഹിറ ഗവർണർ നജീബ് ബിൻ അലി അൽ റാവാസും സ്വകാര്യമേഖല കമ്പനികളുടെ പ്രതിനിധികളുമാണ് കരാറിലെത്തിയത്.
ഗവർണറേറ്റിലെ വിലായത്തുകളിലെ അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മൂന്ന് പദ്ധതികളാണ് കരാറിൽ ഉൾപ്പെടുന്നത്. ഇബ്രി വിലായത്തിലെ റോഡ് അറ്റകുറ്റപ്പണി, ധക്, യാങ്കുൾ വിലായത്തുകളിലെ ഒരു ആന്തരിക റോഡ് അറ്റകുറ്റപ്പണി എന്നിവയാണ് ആദ്യ രണ്ട് പദ്ധതികളിലുൾപ്പെടുന്നത്. രണ്ട് പദ്ധതികളും റോഡുകളുടെയും സ്പീഡ് ബ്രേക്കറുകളുടെയും പുനർ ആസൂത്രണവും രൂപകൽപനയും, റോഡ് അടയാളങ്ങൾ സ്ഥാപിക്കൽ, അസ്ഫാൽറ്റ് പാളികൾ മാറ്റിസ്ഥാപിക്കൽ എന്നിവയുമായി ബന്ധപ്പെട്ടതാണ്. മൂന്നാമത്തേത് ഇബ്രിവിലായത്തിലെ കബാറ-വാദി-അൽ ഐൻ റോഡിനായുള്ള ലൈറ്റിങ് പദ്ധതിയാണ്. രാത്രിയിൽ റോഡ് ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിന് 178 ലൈറ്റിങ് തൂണുകൾ വിതരണം ചെയ്യുന്നതും സ്ഥാപിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

