ദാഹിറയിൽ വികസനം; കരാർ ഒപ്പുവെച്ചു
text_fieldsമസ്കത്ത്: സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും ആവശ്യമായ സേവനങ്ങൾ നൽകുന്നതിനുമായി നിരവധി പദ്ധതികൾ നടപ്പാക്കാൻ ദാഹിറ ഗവർണർ നാല് കരാറുകളിൽ ഒപ്പുവെച്ചു. യാങ്കുൾ വിലായത്തിൽ ഫ്രൈഡേ മാർക്കറ്റ്, ധങ്ക് വിലായത്തിൽ മുനിസിപ്പൽ ഗാർഡൻ, ഇബ്രി വിലായത്തിൽ മുനിസിപ്പൽ മാർക്കറ്റ്, ഉൾഭാഗങ്ങളിലെ റോഡുകളുടെ നിർമാണം എന്നിവയാണ് കരാറുകളുടെ ഭാഗമായി വരുന്നത്.
നാലു കരാറുകളും വാണിജ്യ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിനും എല്ലാ വിലായത്തുകളിലെയും കുടുംബങ്ങൾക്ക് വിനോദ സൗകര്യങ്ങൾ നൽകുന്നതിനും ലക്ഷ്യമിട്ടാണെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

