അമീറാത്തിലെ വികസന പ്രവർത്തനങ്ങൾ; മുനിസിപ്പാലിറ്റി ചെയർമാൻ സ്ഥലങ്ങൾ സന്ദർശിച്ചു
text_fieldsഅമീറാത്ത് വിലായത്തിലെ വികസന പ്രവർത്തനങ്ങൾ മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി വിലയിരുത്തുന്നു
മസ്കത്ത്: അമീറാത്ത് വിലായത്തിലെ വിവിധ വികസന സേവന പ്രവർത്തനങ്ങൾ മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി വിലയിരുത്തി.വിവിധ ഇടങ്ങളിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ കാണാൻ അദ്ദേഹം കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചു.ജോലിയുടെ പുരോഗതി നിരീക്ഷിക്കുക, ആവശ്യങ്ങൾ വിലയിരുത്തുക, പദ്ധതി പൂർത്തീകരണത്തിന് തടസ്സമാകുന്ന വെല്ലുവിളികൾ തിരിച്ചറിയുക എന്നിവയാണ് പരിശോധനയുടെ ലക്ഷ്യം. അൽ മഹ്ജിലെ മഴവെള്ള ഡ്രെയിനേജ് ചാനൽ പദ്ധതി, ദഖ്ൽ സൗന്ദര്യവത്കരണ പദ്ധതി, റെസിഡൻഷ്യൽ അയൽപക്കങ്ങളിലുടനീളം സമൂഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ നിരവധി റോഡ് നിർമാണ സംരംഭങ്ങൾ തുടങ്ങിയ പ്രധാന സ്ഥലങ്ങൾ പര്യടനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

