ഡിസൈര്‍ ലോജിസ്റ്റിക്സ് ഒമാനില്‍ പ്രവര്‍ത്തനം ആരംഭിച്ചു
text_fieldsമസ്കത്ത്: ഡിസൈര്‍ ലോജിസ്റ്റിക്സ് ഒമാനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മത്ര സൂഖില്‍ ഒമാന്‍ അറബ് ബാങ്കിന് സമീപം അല്‍ ഫറാസി ബില്‍ഡിങ്ങില്‍ ആരംഭിച്ച ഓഫിസ് ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രി ബോര്‍ഡ് അംഗവും ബദര്‍ അല്‍ സമ ഹോസ്പിറ്റല്‍ ഗ്രൂപ് എം.ഡിയുമായ അബ്ദുല്‍ ലത്തീഫ് ഉപ്പള ഉദ്ഘാടനം നിര്‍വഹിച്ചു. ഉന്നത മാനേജ്മെന്റ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ലോജിസ്റ്റിക്സ് മേഖലയില്‍ ഇന്ത്യക്കും ഒമാനും ഇടയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കടന്നുവരുന്നത് ഏറെ സന്തോഷകരമാണെന്ന് അബ്ദുല്‍ ലത്തീഫ് ഉപ്പള പറഞ്ഞു.
ഇന്ത്യക്കും ഒമാനുമിടയില്‍ ഡോര്‍ ടു ഡോര്‍ കാര്‍ഗോ സേവനങ്ങള്‍ ഉള്‍പ്പെടെ നിരവധി സൗകര്യങ്ങളാണ് ഡിസൈര്‍ ലോജിസ്റ്റിക്സ് ലഭ്യമാക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയും ഒമാനിലേക്കുള്ള ഇറക്കുമതിയും എളുപ്പത്തില്‍ നടത്തുന്നുവെന്നതും സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.ഡയറക്ടര്‍മാരായ അഹ്സം ശഖീഫുല്ല, ബികാഷ് ബിശ്വാസ്, മുര്‍ത്താസ അബ്ദുല്ല, മാനേജര്‍ അബ്ദുല്‍ ഖാദര്‍, അദ്നാന് യാസിര്‍ ഖല്ഫാന് അല്‍ ബത്താശി, സാലഹ് ഉബൈദ് ഹുമൈദ് അല്‍ റശ്ദി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

