മസ്കത്ത്: മരുഭൂമിയിൽ ഒറ്റപ്പെട്ട വിദേശിയെ രക്ഷിച്ചു. വാഹനവുമായി പോകുന്നതിനിടയിലാണ് കമ്പനിയിലെ ഡ്രൈവറായ വിദേശി മരുഭൂമിയിൽ കുടുങ്ങിയത്. മർമൂൽ ഭാഗത്താണ് സംഭവം.
വിവരമറിഞ്ഞ് മർമൂൽ പൊലീസ് സ്റ്റേഷനിലെ ഒായിൽ ആൻഡ് ഗ്യാസ് എസ്റ്റാബ്ലിഷ്മെൻറ് പൊലീസ് സെക്യൂരിറ്റിയുടെ നേതൃത്വത്തിലാണ് ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഇയാളെ കണ്ടെത്തി വിജയകരമായി പുറത്തെത്തിച്ചതായി പൊലീസ് അറിയിച്ചു.