മസ്കത്ത്: സലാല റോഡിൽ ദൂരക്കാഴ്ച കുറഞ്ഞതായും വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്നും റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പു നൽകി. ഖത്ബിത്ത്- ആദം ഭാഗത്താണ് ശക്തമായ മണൽക്കാറ്റുമൂലം ദൂരക്കാഴ്ച കുറഞ്ഞത്. റോഡിൽ മണൽ നിറഞ്ഞുകിടക്കുന്നതിനാൽ ദോഫാർ ഭാഗത്തേക്ക് പോകുന്നവരും തിരിച്ചുവരുന്നവരും ശ്രദ്ധിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അഭ്യർഥിച്ചു.
രാജ്യത്തിെൻറ മറ്റുഭാഗങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. ദാഹിറ, അൽവുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ മരുഭൂ പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലുമാണ് പൊടിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പുള്ളത്.