ഡെർമറ്റോളജി കോൺഫറൻസിനും എക്സിബിഷനും തുടക്കം
text_fieldsമസ്കത്തിൽ നടക്കുന്ന ഒമാൻ ഇന്റർനാഷനൽ ഡെർമറ്റോളജി കോൺഫറൻസ് എക്സിബിഷനിൽനിന്ന്
മസ്കത്ത്: ഏഴാമത് ഒമാൻ ഇന്റർനാഷനൽ ഡെർമറ്റോളജി കോൺഫറൻസിനും എക്സിബിഷനും മസ്കത്തിൽ തുടക്കമായി. വിവിധ ത്വക് രോഗങ്ങൾ, സൗന്ദര്യവർധക ശസ്ത്രക്രിയകൾ, ലേസർ എന്നിവയുടെ രോഗനിർണയത്തിന്റെയും ചികിത്സയുടെയും ഏറ്റവും പുതിയ രീതികൾ കോൺഫറൻസ് ഉയർത്തിക്കാട്ടും.
രണ്ട് ദിവസം നീണ്ടുനിൽക്കുന്ന കോൺഫറൻസ് ഈ മേഖലയിലെ വിദഗ്ധരെയും ലോകമെമ്പാടുമുള്ള പ്രധാന തീരുമാനമെടുക്കുന്നവരെയും കാണാനുള്ള അവസരവുമുണ്ടാകും. ഡെർമറ്റോളജി, കോസ്മെറ്റോളജി എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാനും അവതരിപ്പിക്കാനും കോൺഫറൻസ് വഴിയൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

