ലൈസൻസില്ല; ഡെന്റൽ ക്ലിനിക്ക് പൂട്ടിച്ചു; ഡോക്ടർ പിടിയിൽ
text_fieldsമസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച ഡെന്റൽ ക്ലിനിക് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും ആരോഗ്യ മന്ത്രാലയവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ പൂട്ടിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നിയമലംഘനം നേരിട്ട് ബോധ്യപ്പെടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ഒരു ഉദ്യോഗസ്ഥനെ രോഗിയെന്ന വ്യാജേന ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എടുക്കാൻ നിയോഗിക്കുകയും ചെയ്തു. തുടർന്ന് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ മിന്നൽ പരിശോധനയിൽ, ഡോക്ടറുടെ ചികിൽസക്കിടെ ഉദ്യോഗസ്ഥർ കൈയോടെ പിടികൂടുകയായിരുന്നു. നിയമലംഘനം നടത്തിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അനധികൃത ചികിത്സക്കായി ഉപയോഗിച്ച ഉപകരണങ്ങളും സജ്ജീകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു.
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അംഗീകൃത സ്ഥാപനങ്ങളിൽ ലൈസൻസുള്ള വിദഗ്ദർ മാത്രമേ ചികിൽസ നൽകുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുന്നതിനും പ്രതിജ്ഞാബദ്ധരാണെന്ന് സി.പി.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

