Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഡെ​ങ്കി​പ്പ​നി:...

ഡെ​ങ്കി​പ്പ​നി: ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​ന്​ തു​ട​ക്കം

text_fields
bookmark_border
ഡെ​ങ്കി​പ്പ​നി: ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​ന്​ തു​ട​ക്കം
cancel
camera_alt

ബ​ർ​ക്ക വി​ലാ​യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി​ ബോധവൽക്കരണ കാ​മ്പ​യി​ന്​ തു​ട​ക്ക​മാ​യ​പ്പോ​ൾ

Listen to this Article

മ​സ്ക​ത്ത്​: ഡെ​ങ്കി​പ്പ​നി​ക്ക്​ കാ​ര​ണ​മാ​കു​ന്ന ഈ​ഡി​സ് ഈ​ജി​പ്തി കൊ​തു​കി​നെ തു​ര​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മ​യു​ള്ള കാ​മ്പ​യി​ന്​ തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ബ​ർ​ക്ക വി​ലാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി.

ബാ​ത്തി​ന ഗ​വ​ർ​ണ​ർ ശൈ​ഖ്​ ഇ​സ്സ ബി​ൻ ഹ​മ​ദ് അ​ൽ അ​സ്രി, ബാ​ർ​ക്ക​യി​ലെ വാ​ലി ശൈ​ഖ്​ അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ബു​റി​ക്കി, സൗ​ത്ത് അ​ൽ ബ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഹെ​ൽ​ത്ത് സ​ർ​വി​സ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​അ​ലി ബി​ൻ അ​ബ്ദു​ല്ല അ​ൽ മു​ഖ്ബാ​ലി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു കാ​മ്പ​യി​ന്​ തു​ട​ക്ക​മി​ട്ട​ത്. കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജൂ​ൺ ര​ണ്ടു​വ​രെ തു​ട​രു​മെ​ന്ന്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ഹെ​ൽ​ത്ത് സ​ർ​വി​സ​സ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

കൊ​തു​കി​ന്‍റെ വ്യാ​പ​ന​വും പ്ര​ജ​ന​ന​വും ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. വീ​ടി​നു​ ചു​റ്റും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കു​ക, വെ​ള്ള​ടാ​ങ്കു​ക​ൾ ശ​രി​യാ​യ രീ​തി​യി​ൽ മൂ​ടി​വെ​ക്കു​ക, മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ക, ഉ​പ​യോ​ഗി​ച്ച ട​യ​റു​ക​ൾ നീ​ക്കം​ചെ​യ്യു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ കൊ​തു​കി​ന്‍റെ വ്യാ​പ​ന​ത്തെ ത​ട​യാ​ൻ എ​ല്ലാ​വ​രും സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഡെ​ങ്കി​പ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും ഔ​ദ്യോ​ഗി​ക ഉ​റ​വി​ട​ങ്ങ​ളി​ൽ​നി​ന്നു മാ​ത്രം വി​വ​ര​ങ്ങ​ൾ സ്വീ​ക​രി​ക്ക​​ണ​മെ​ന്നും തെ​ക്ക​ൻ ബാ​ത്തി​ന​യി​ലെ ഹെ​ൽ​ത്ത് സ​ർ​വി​സ​സ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dengue: Starting an Awareness Campaign
Next Story