Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ ഡെങ്കിപ്പനി...

ഒമാനിൽ ഡെങ്കിപ്പനി വർധിക്കുന്നു; പ്രതിരോധം ഊർജിതം

text_fields
bookmark_border
Dengue Fever
cancel
Listen to this Article

മ​സ്ക​​ത്ത്​: രാ​ജ്യ​ത്ത്​ ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് മു​ഹ​മ്മ​ദ് അ​ൽ സ​ഈ​ദി. മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ ക​ഴി​ഞ്ഞ ദി​വ​സം​വ​രെ 26 പേ​ർ​ക്കാ​ണ്​ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ബൗ​ഷ​ർ-17, സീ​ബ്​-​ഏ​ഴ്, അ​മി​റാ​ത്​-​ര​ണ്ട്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​വ​രു​ടെ ക​ണ​ക്കു​ക​ൾ. ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന ഈ​ഡി​സ് ഈ​ജി​പ്തി കൊ​തു​കു​ക​ളു​ടെ വ്യാ​പ​നം ത​ട​യാ​ൻ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ത​യാ​റാ​ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഡെ​ങ്കി​പ്പ​നി റി​​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തോ​ടെ ഊ​ർ​ജി​ത പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കൊ​തു​കി​ന്‍റെ വ്യാ​പ​നം ത​ട​യാ​ൻ കൊ​തു​കു​ന​ശീ​ക​ര​ണി ത​ളി​ക്കു​ന്നു​ണ്ട്. പ്ര​​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വാ​ഹ​ന​ത്തി​ൽ ​ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്​​പ്രേ ചെ​യ്താ​യി​രു​ന്നു കൊ​തു​കു​ന​ശീ​ക​ര​ണി ന​ട​ത്തി​യ​ത്. ര​ണ്ടു​ വി​ലാ​യ​ത്തു​ക​ളി​ൽ 10 ദി​വ​സ​ത്തെ കാ​മ്പ​യി​നു​ക​ൾ​ക്കും​ തു​ട​ക്ക​മാ​യി​ട്ടു​ണ്ട്​.

മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്​ സീ​ബ്,​ ബൗ​ഷ​ർ വി​ലാ​യ​ത്തു​ക​ളി​ലാ​ണ്​ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ര​ണ്ടു​ ടീ​മു​ക​ളാ​ണ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഒ​രു ടീം ​പ​ക​ർ​ച്ച വ്യാ​ധി​യെ​ക്കു​റി​ച്ചും കൊ​തു​കു​ക​ൾ പ​ട​രു​ന്ന സ്ഥ​ല​ങ്ങ​ളെ​ക്കു​റി​ച്ചു​മാ​ണ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്. ര​ണ്ടാ​മ​ത്തെ ടീം ​കീ​ട​നാ​ശി​നി​ക​ൾ ത​ളി​ക്കു​ക​യും കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​ന​ത്തി​ന്​ കാ​ര​ണ​മാ​കു​ന്ന ച​തു​പ്പും നി​ല​ങ്ങ​ളും മ​റ്റു നി​ക​ത്തു​ക​യു​മാ​ണ്​ ചെ​യ്യു​ന്ന​ത്.

പ​രി​സ​ര​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ളും ഒ​ഴി​ഞ്ഞ പാ​ത്ര​ങ്ങ​ളും വ​ലി​ച്ചെ​റി​യ​രു​തെ​ന്നും കൊ​തു​കു​ക​ളു​ടെ വ്യാ​പ​ന​ത്തെ ചെ​റു​ക്കു​ന്ന​തി​ന് വാ​ട്ട​ർ ടാ​ങ്കു​ക​ൾ മൂ​ട​ണ​മെ​ന്നും മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യി​ട്ട​ല്ല ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്. 2019, 2020 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ മ​സ്ക​ത്ത്, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ഡെ​ങ്കി​പ്പ​നി സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു. ഈ​ഡി​സ് ഈ​ജി​പ്തി എ​ന്ന കൊ​തു​കി​ന്‍റെ ക​ടി​യി​ലൂ​ടെ​യാ​ണ് ഡെ​ങ്കി​പ്പ​നി പ​ക​രു​ന്ന​ത്. വ​ർ​ഷ​ത്തി​ൽ ഏ​ക​ദേ​ശം 39 കോ​ടി മ​നു​ഷ്യ​ർ​ക്ക് ഡെ​ങ്കി അ​ണു​ബാ​ധ​യു​ണ്ടാ​കു​ന്നു​വെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dengueOman
News Summary - Dengue fever in Oman
Next Story