മസ്കത്തിൽ അപകടങ്ങൾ വർധിക്കുന്നു;റോഡ് സുരക്ഷ ഉറപ്പാക്കണം
text_fieldsമസ്കത്ത്: വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതോടൊപ്പം അപകടങ്ങളും ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം അവസാനത്തോടെ 17,53,872 വാഹനങ്ങളാണ് ഒമാനിൽ രജിസ്റ്റർ ചെയ്തത്. അടുത്തിടെ വിവിധ ഗവർണറേറ്റുകളിൽ നിരവധി പേരുടെ ജീവനെടുത്ത അപകടങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ വാഹനം ഓടിക്കുന്നവരും റോഡിൽ കൂടി നടക്കുന്നവരും സൂരക്ഷാ മാനദന്ധങ്ങൾ പാലിക്കേണ്ടതുണ്ട്. മൂൻ വർഷത്തെക്കാൾ 2024ൽ ഒമ്പത് ശതമാനം റോഡ് അപകടങ്ങൾ വർധിച്ചത്. 2023 ൽ 2000 റോഡ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 10,000 വാഹനങ്ങൾക്ക് 12.2 ശതമാനമാണ് നിരക്ക്. അതിന്റെ മുൻ വർഷത്തെക്കാൾ 11.7 ശതമാനം കൂടതലാണിത്.
പല അപകടങ്ങളും സാങ്കേതിക, എൻജിനീയറിങ്, എന്നിവ എൻജിൻ തകരാൻ കാരണങ്ങളാണെങ്കിലും വാഹനം ഓടിക്കുന്നവരുടെ തെറ്റാണ് അപകടങ്ങളുടെ അടിസ്ഥാന കാരണം. വാഹനമോടിക്കുന്നവർക്ക് തങ്ങളുടെയും തങ്ങളുടെ വാഹനത്തിൽ സഞ്ചരിക്കുന്നവരുടെയും റോഡ് ഉപയോഗിക്കുന്നവരുടെയും സുരക്ഷയിൽ ഉത്തരവാദിത്തമുണ്ട്. അമിത വേഗമാണ് റോഡ് അപകടങ്ങളുടെ പ്രധാന കാരണം. മര്യാദയില്ലാത്ത വാഹനമോടിക്കലും തെറ്റായ രീതിയിലുള്ള മറി കടക്കലും വാഹനങ്ങളുടെ ഇടയിൽ പാലിക്കേണ്ട അകലം പാലിക്കാതിരിക്കലും അപകടങ്ങൾ വർധിക്കുന്നതിൽ പ്രധാന കാരണങ്ങളാണ്. ഗതാഗത സുരക്ഷാ മാനദന്ധങ്ങൾ പാലിക്കുന്നത് അപകടങ്ങൾ കുറക്കുക മാത്രമല്ല, റോഡിൽ സഞ്ചരിക്കുന്നവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും കാരണമാക്കുന്നു. ഇത് സാമ്പത്തിക നഷ്ടം ഒഴിവാക്കാനും സാമൂഹിക ഭദ്രതയുണ്ടാക്കാനും സഹായിക്കും.
മികച്ച ഗതാഗത സംവിധാനങ്ങൾ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. അപകടങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി വാഹനമോടിക്കുന്നവരും നടക്കുന്നവരും ഉത്തരവാദിത്ത ബോധമുള്ളവരാവണം. രണ്ട് വിഭാഗവും ഗതാഗത നിയമങ്ങൾ പൂർണമായി പാലിക്കണം. റോഡ് സുരക്ഷയെ കുറിച്ച് കുട്ടികളെ ബോധവത്കരിക്കുകയും അപകടങ്ങളിൽ നിന്ന് രക്ഷനേടാനുള്ള മാർഗങ്ങൾ പരിശീലിപ്പിക്കുകയും വേണം.
ട്രാഫിക് ലൈറ്റുകൾ മറ്റു സിഗ്നലുകൾ എന്നിവ പൂർണമായി പാലിക്കാൻ ഡ്രൈവർമാർ തയാറാവണം. വാഹനം ഓടിക്കുന്നവർ മൊബൈൽ ഫോൺ അടക്കമുള്ള വാഹനമോടിക്കുന്നതിന് ശല്യമാവുന്ന കാര്യങ്ങൾ ഒഴിവാക്കുകയും വാഹനം ഓടിക്കുന്നതിൽ പൂർണശ്രദ്ധയുണ്ടാക്കുകയും വേണം. റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും വ്യക്തികൾക്കും സമൂഹത്തിനും സ്ഥാപനത്തിനും ഉത്തരവാദിത്തമുണ്ടെന്ന ബോധം ഉണ്ടാവണം. ഇങ്ങനെ സുരക്ഷാ മാനദന്ധങ്ങൾ പാലിച്ച് വാഹനം ഓടിച്ചാൽ അപകടരഹിതമായ രാജ്യം എന്ന ലക്ഷ്യത്തിൽ എത്താൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

