ഡെൽറ്റ ഫാർമസിയുടെ പുതിയ ശാഖ അസൈബ സ്‌ക്വയറിൽ തുറന്നു
text_fieldsഡെൽറ്റ ഫാർമസിയുടെ പുതിയ ശാഖ അസൈബ സ്‌ക്വയറിൽ ഗ്രൂപ് ഡയറക്ടർ ഡോ. ഗാലിബ് സഹ്റാൻ അൽ മാവലി ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ഒമാന്റെ ആരോഗ്യ മേഖലക്ക് കരുത്ത് പകർന്ന് ഡെൽറ്റ ഫാർമസിയുടെ പുതിയ ശാഖ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള അസൈബ സ്‌ക്വയറിൽ തുറന്നു. മാനേജ്‌മെന്റ് ഭാരവാഹികളുടെയും ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഡെൽറ്റ ഫാർമസി ഗ്രൂപ് ഡയറക്ടർ ഡോ. ഗാലിബ് സഹ്റാൻ അൽ മാവലി ഉദ്ഘാടനം ചെയ്തു.
ഫാർമസ്യൂട്ടിക്കൽ പരിചരണം ശക്തിപ്പെടുത്തുന്നതിലുള്ള പ്രതിബദ്ധത ഉയർത്തിക്കാട്ടി ഡെൽറ്റ ഫാർമസി ലോക ഫാർമസിസ്റ്റ് ദിനവും ആചരിച്ചു. ഈ വർഷത്തെ ഫാർമസിസ്റ്റ് ദിനാഘോഷ സന്ദേശം സ്ഥാപനത്തിന്റെ ദൗത്യവുമായി ചേർന്നുനിൽക്കുന്നതാണ്. രോഗി പരിചരണത്തിൽ ഫാർമസിസ്റ്റുകൾ അഭിവാജ്യ പങ്ക് വഹിക്കുന്നുണ്ടെന്നും പരിചയ സമ്പന്നരായ പ്രഫഷണലുകളുടെ സഹായത്തോടെ ആവശ്യമായ മാർഗ്ഗനിർദ്ദേശവും കൗൺസിലിങും നൽകാൻ പ്രതിജ്ഞാബദ്ധരാണെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് പുതിയ ശാഖയിൽ തിരഞ്ഞെടുത്ത കോസ്മെറ്റിക് ബ്രാൻഡുകളിൽ പ്രത്യേക പ്രമോഷണൽ ഓഫറുകളും ഉപഭോക്തക്കൾക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഫഷനലിസത്തിലും പരിചരണത്തിലും ശ്രദ്ധകേന്ദ്രീകരിച്ച് ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ വാഗദാനം ചെയ്യുകയാണ് ഡെൽറ്റ ഫാർമസി. ഒമാനിലുടനീളം ബ്രാഞ്ചുകൾ വിപുലീകരിക്കാൻ പദ്ധതിയുണ്ടെന്നും മാനേജ്‌മെന്റ് ഭാരാവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

