Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ ആകാശത്ത് 'ഡെൽറ്റ...

ഒമാൻ ആകാശത്ത് 'ഡെൽറ്റ അക്വാറിഡ്സ്' ഉൽക്കവർഷം ജൂലൈ 30ന്

text_fields
bookmark_border
ഒമാൻ ആകാശത്ത് ഡെൽറ്റ അക്വാറിഡ്സ് ഉൽക്കവർഷം ജൂലൈ 30ന്
cancel

മസ്‌കത്ത്: ഒമാൻ ആകാശത്ത് വിസ്മയമൊരുക്കി ഡെൽറ്റ അക്വാറിഡ്സ് ഉൽക്കവർഷം എത്തുന്നു. വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച പുലർച്ചെ വരെയുള്ള സമയങ്ങളിലാണ് ഉൽക്കവർഷം അതിന്റെ പരമാവധിയിൽ എത്തുന്നതെന്ന് ഒമാൻ അസ്‌ട്രോണമി ആൻഡ് സ്പേസ് സൊസൈറ്റി അറിയിച്ചു.

എല്ലാ വർഷവും ജൂലൈ 12 നും ആഗസ്റ്റ് 23 നും ഇടയിലാണ് ഈ പ്രതിഭാസം ദൃശ്യമാവാറുള്ളത്. വേനൽക്കാലത്ത് ദൃശ്യമാകുന്ന ഏറ്റവും പ്രധാനപ്പെട്ട ഉൽക്കാവർഷങ്ങളിൽ ഒന്നാണിത്. ‘96പി/മക്കോൽസ്’ എന്ന വാൽനക്ഷത്രത്തിൽ നിന്നുള്ള അവശിഷ്ടങ്ങളാണ് ഈ ഉൽക്കവർഷത്തിന് കാരണമാകുന്നത്. അനുകൂലമായ അന്തരീക്ഷ സാഹചര്യങ്ങളിൽ മണിക്കൂറിൽ 15 മുതൽ 20 വരെ ഉൽക്കകൾ വരെ കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെക്കൻഡിൽ ഏകദേശം 41 കിലോമീറ്റർ വേഗതയിലാണ് ഈ ഉൽക്കകൾ സഞ്ചരിക്കുക. ആകാശത്ത് കുംഭം രാശിക്ക് (അക്വാറിയസ്) സമീപമാണ് ഇവയുടെ ഉത്ഭവകേന്ദ്രം ദൃശ്യമാകുക. ഇരുണ്ട പ്രദേശങ്ങളിൽ നിന്ന് അർധരാത്രിക്ക് ശേഷം നോക്കിയാൽ ഉൽക്കവർഷം കൂടുതൽ വ്യക്തതയോടെ ആസ്വദിക്കാൻ സാധിക്കും. അതേസമയം, ഇത്തവണ ഉൽക്കവർഷം ഏറ്റവും കൂടുന്ന സമയം പൂർണചന്ദ്രന്റെ സാന്നിധ്യമുള്ള ദിവസമായതിനാൽ പ്രകാശം കുറഞ്ഞ ചെറിയ ഉൽക്കകളെ വ്യക്തമായി കാണുന്നത് പ്രയാസമായിരിക്കുമെന്നും ഒമാൻ അസ്‌ട്രോണമി ആൻഡ് സ്പേസ് സൊസൈറ്റി അധികൃതർ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsmeteor showerskyOman
News Summary - ഒമാൻ ആകാശത്ത് ഡെൽറ്റ അക്വാറിഡ്സ് ഉൽക്കാവർഷം
Next Story