മാൻ വേട്ട; ഒരാൾ അറസ്റ്റിൽ
text_fieldsപരിസ്ഥിതി അതോറിറ്റി പിടിച്ചെടുത്ത മാനിന്റെ ജഡവും വേട്ടക്കുപയോഗിച്ച ഉപകരണങ്ങളും
മസ്കത്ത്: പ്രകൃതിസംരക്ഷിത മേഖലയിൽ അറേബ്യൻ മാനിനെ അനധികൃതമായി വേട്ടയാടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
റോയൽ ഒമാൻ പൊലീസിന്റെ സഹായത്തോടെ പരിസ്ഥിതി അതോറിറ്റി അധികൃതരാണ് പ്രതിയെ പിടികൂടിയത്. വേട്ടയാടിയ അറേബ്യൻ മാനിന്റെ ജഡവും വേട്ടക്കുപയോഗിച്ച ഉപകരണങ്ങളും ഇയാളുടെ ബാഗിൽനിന്ന് കണ്ടെത്തി. സംരക്ഷിത മേഖലകളിൽ നടക്കുന്ന അനധികൃത വേട്ട കണ്ടെത്താൻ നടത്തുന്ന തിരച്ചിലിനിടെയാണ് പ്രതി പിടിയിലായത്. ഒമാനിലെ വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പരിസ്ഥിതി അതോറിറ്റി പറഞ്ഞു. പിടിച്ചെടുത്ത സാധനങ്ങൾ വിശദ അന്വേഷണത്തിന്റെ ഭാഗമായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറി. പ്രതിക്കെതിരായ നിയമ നടപടി പൂർത്തിയാക്കി. ഒമാനിലെ ൈജവവൈവിധ്യം സംരക്ഷിക്കാൻ പരിസ്ഥിതി അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്നും വനമേഖലയിലോ സംരക്ഷിത മേഖലയിലോ നിയമവിരുദ്ധപ്രവർത്തനങ്ങളോ സംശയകരമായ പ്രവർത്തനങ്ങളോ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾ അധികൃതരെ വിവരമറിയിക്കണമെന്നും പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

