മാനിനെ വേട്ടയാടൽ; സ്വദേശികൾ അറസ്റ്റിൽ
text_fieldsമസ്കത്ത്: അറേബ്യൻ മാനിനെ വേട്ടയാടിയ സംഭവത്തിൽ സ്വദേശി പൗരന്മാരെ അറസ്റ്റ് ചെയ്തതായി പരിസ്ഥിതി അതോറിറ്റി (ഇ.എ) അറിയിച്ചു. ബുറൈമി ഗവർണറേറ്റിലെ പരിസ്ഥിതി അതോറിറ്റി, റോയൽ ഒമാൻ പൊലീസുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്. മാംസം, വേട്ടക്കായി ഉപയോഗിച്ചിരുന്ന തോക്കടക്കമുള്ള ഉപകരണങ്ങൾ കണ്ടുകെട്ടുകയും ചെയ്തു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയായിവരുകയാണെന്ന് അധികൃതർ അറിയിച്ചു.
മോഷണം; നാലുപേർ പിടിയിൽ
മസ്കത്ത്: തെക്കൻ ശർഖിയയിലെ വിവിധ കടകളിൽ മോഷണം നടത്തിയ നാലുപേരെ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറസ്റ്റ് ചെയ്തു. സൂർ വിലായത്തിലായിരുന്നു സംഭവം. ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതികളെ പിടികൂടിയത്. അവർക്കെതിരായ നിയമനടപടികൾ പൂർത്തിയായതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

