Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅലങ്കാര കേക്ക്​ മത്സരം...

അലങ്കാര കേക്ക്​ മത്സരം നാളെ: ഫൈനൽ റൗണ്ടിൽ 30 പേർ

text_fields
bookmark_border
അലങ്കാര കേക്ക്​ മത്സരം നാളെ: ഫൈനൽ റൗണ്ടിൽ 30 പേർ
cancel

മസ്​കത്ത്​: പുതുവർഷാഘോഷത്തി​െൻറ ഭാഗമായി ഗൾഫ്​ മാധ്യമം ഫുഡ്​ലാൻഡ്​സ്​ റസ്​റ്റാറൻറുമായി ചേർന്ന്​ സംഘടിപ്പിക്കുന്ന അലങ്കാര കേക്ക്​ മത്സരം ശനിയാഴ്​ച നടക്കും. വൈകീട്ട്​ നാലിന്​​ സീബിലെ ഫുഡ്​ലാൻഡ്​സ്​ റസ്​റ്റാറൻറിലാണ്​ മത്സരം നടക്കുക. രജിസ്​റ്റർ ചെയ്​തവരിൽനിന്ന്​ 30​ പേരെയാണ്​ അവസാന റൗണ്ടിലേക്ക്​ തെരഞ്ഞെടുത്തിട്ടുള്ളത്​.

15 മുതൽ 18 വയസ്സുവരെയുള്ളവരുടെ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടവർ ചുവടെ: റയ്യാൻ നിയാസ്​, മീര വിനയ്​കുമാർ, റിഥിമ പരാഖ്​, ആയിഷ നെ​േച്ചാളി, അമീന റഷാ റഫാത്ത്​, അഫ്​ന സൈദ്​, ഫാത്തിമത്ത്​ റെന്ന, മുഹമ്മദ്​ ഹബീൽ, സുഹ്​റ ഗെയ്​മ, ഇസ്​റ സൈദ്​ അൽ സവാഫി. 19 വയസ്സിന്​ മുകളിലുള്ളവരിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെട്ടവർ: മെലണി യതൻവാല, ജിയ, ഷൈമ ഷിയാസ്​, സൈറ മറിയം തോമസ്​, ഷംന മുഹമ്മദ്​, സിംജ കെ, അനുഷൈലി ജെയിൻ, ആഞ്​ജല മുഹമ്മദ്​ ഷിറാസി, നമിത, ശ്രാവന്തി, സന റഹ്​മത്ത്​, മറിയം ഫിലിപ്പ്​, ദാന നവീദ്​, ഷംന ജാഫർ, ഷിഫ പറമ്പിൽ, ജസീല മഹ്​നാസ്​, ശ്രദ്ധ, മേരി ജോസ്​, റസിയ സുൽത്താന, ആൽവിത ഡയസ്​. ഒാരോ മത്സരാർഥിക്കും രണ്ട് ഇഞ്ച് ഉയരമുള്ള മൂന്ന് സ്പോഞ്ച് കേക്കുകൾ നൽകും. 1.2 കിലോ വെള്ള ​െഎസിങ്​ ക്രീം, കേക്ക്​ അലങ്കരിക്കുന്നതിന്​ അഞ്ച്​ പൈപ്പിങ്​ ബാഗുകൾ, ഒമ്പത്​ ഇഞ്ചി​െൻറ കേക്ക് പ്ലേറ്റ്, ഫുഡ്​ലാൻഡ്​സി​െൻറ വെള്ള ഏപ്രൺ, കൈയുറ എന്നിവ നൽകും.

രണ്ട്​ മണിക്കൂറായിരിക്കും മത്സര സമയം. മത്സരാർഥികൾക്ക് ആവശ്യമായ പാത്രങ്ങൾ, െഎസിങ് നോസിലുകൾ, തീമുമായി ബന്ധപ്പെട്ട ഭക്ഷ്യയോഗ്യമായ നിറങ്ങൾ എന്നിവ കൊണ്ടുവരാം. വിജയികൾക്കുള്ള സമ്മാനങ്ങൾ പുരുഷോത്തം കാഞ്ചി എക്​സ്​ചേഞ്ചും അവസാന റൗണ്ടിലെത്തുന്നവർക്കുള്ള ഉപഹാരങ്ങൾ റോയൽ ഫോർഡുമാണ്​ സ്​പോൺസർ ചെയ്​തിരിക്കുന്നത്​. ഒമാനിലെ പ്രമുഖ ഭക്ഷ്യോൽപന്ന വിതരണ സ്​ഥാപനമായ റോയൽ മാർക്ക്​ ആണ്​ പരിപാടിയുടെ മുഖ്യ പ്രായോജകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story