ഒമാനിൽ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ചികിത്സയിലിരുന്ന മലയാളി മരിച്ചു
text_fieldsഇബ്രി (ഒമാൻ): ഒമാനിൽ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു.
പരപ്പനങ്ങാടി ചുരമംഗലം അയോധ്യാനഗർ കാളപറമ്പത്ത് ശിവദാസെൻറ മകൻ നിഖിൽദാസ് (24) ആണ് മരിച്ചത്. ഇബ്രിയിലെ ഹൈപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ബുധനാഴ്ച സന്ധ്യയോടെ താമസസ്ഥലത്തിന് മുകളിൽനിന്നാണ് ചാടിയത്. ജോലിക്കിടയിൽ ഇടവേളയെടുക്കാൻ പോയ നിഖിലിനെ കാണാതാവുകയായിരുന്നു. താമസ സ്ഥലത്ത് വിശ്രമിക്കുകയായിരുന്ന ഡ്യൂട്ടിയിൽ ഇല്ലാത്തവർ ശബ്ദം കേട്ട് നോക്കിയപ്പോൾ നിഖിലിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
പൊലീസ് എത്തി ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലക്ക് ഗുരുതര പരിക്കേറ്റതിനാൽ ഇത്രയും ദിവസം അബോധാവസ്ഥയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണം. ഏതാണ്ട് ഒരു വർഷം മുമ്പാണ് ഒമാനിൽ എത്തിയത്. ഇതിനിടെ, അപ്പൻറിസൈറ്റിസിെൻറ ശസ്ത്രക്രിയക്കായി നാട്ടിൽ പോയിരുന്നു. ഇതിനുവേണ്ടി വന്ന ചെലവും സഹോദരിയുടെ വിവാഹത്തിെൻറ ബാധ്യതകൾ കൊടുത്തുവീട്ടുന്നത് സംബന്ധിച്ച മാനസിക പ്രശ്നങ്ങളും നിഖിലിനെ അലട്ടിയിരുന്നു. ആത്മഹത്യാ സൂചന നൽകി നാട്ടിലെ സുഹൃത്തുക്കൾക്ക് വാട്ട്സ്ആപ് സന്ദേശം അയച്ചിരുന്നു. ഗൗരിയാണ് മാതാവ്. ആതിരയും ശിഖിൽദാസും സഹോദരങ്ങളാണ്. അടുത്ത ബന്ധുക്കൾ അടക്കമുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
