മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിെൻറ സജീവ പ്രവർത്തകനും മുൻ മാനേജ്മെൻറ് കമ്മിറ്റിയംഗവുമായിരുന്ന തൃശൂർ ചാലക്കുടി ചെറുവാളൂർ പത്മാലയത്തിൽ വി. പ്രദീപ് മേനോൻ (58) നിര്യാതനായി. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ ആറു മാസത്തോളമായി നാട്ടിൽ ചികിത്സയിലായിരുന്നു.
അസുഖം കൂടിയതിനെ തുടർന്ന് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ബുധനാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
കഴിഞ്ഞ 18 വർഷമായി മസ്കത്തിലുണ്ടായിരുന്ന ഇദ്ദേഹം സഉൗദ് ബഹ്വാൻ ഗ്രൂപ്പിെൻറ ഫോർഡ് പാർട്സ് സർവിസ് വിഭാഗത്തിൽ ഡെപ്യൂട്ടി മാനേജർ ആയിരുന്നു. കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവും എല്ലാ വിഭാഗം ആളുകൾക്കും പരിചിതനുമായ വ്യക്തിത്വമായിരുന്നു. ഭാര്യ: പുഷ്പ. മക്കൾ: ദിവ്യ, കിച്ചു. മൃതദേഹം ബുധനാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിച്ചു.