Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ​സ്​​​ക​ലേ​റ്റ​ർ...

എ​സ്​​​ക​ലേ​റ്റ​ർ താ​ഴെ വീ​ണ്​ അ​പ​ക​ടം: പ​രി​ക്കേ​റ്റ ആ​ല​പ്പു​ഴ സ്വ​ദേ​ശി മ​രി​ച്ചു 

text_fields
bookmark_border
എ​സ്​​​ക​ലേ​റ്റ​ർ താ​ഴെ വീ​ണ്​ അ​പ​ക​ടം: പ​രി​ക്കേ​റ്റ ആ​ല​പ്പു​ഴ സ്വ​ദേ​ശി മ​രി​ച്ചു 
cancel

മ​സ്​​ക​ത്ത്​: മ​ബേ​ല​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഷോ​പ്പി​ങ്​ മാ​ളി​ൽ എ​സ്​​ക​ലേ​റ്റ​ർ താ​ഴെ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മ​ല​യാ​ളി മ​രി​ച്ചു. ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട്​ മം​ഗ​ലം സ്വ​ദേ​ശി വി​ഷ്​​ണു​വാ​ണ്​ ബു​ധ​നാ​ഴ്​​ച രാ​ത്രി സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്കു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബി​ഹാ​ർ സ്വ​ദേ​ശി ഒാം​പ്ര​കാ​ശ്​ ത​ൽ​ക്ഷ​ണം മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

എ​സ്​​ക​ലേ​റ്റ​റി​​​െൻറ അ​വ​സാ​ന​ഘ​ട്ട ക്ര​മീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. എ​​സ്​​ക​ലേ​റ്റ​ർ ജോ​ലി​ക​ൾ​ക്ക്​ ഉ​പ ക​രാ​ർ എ​ടു​ത്ത സ്​​ഥാ​പ​ന​ത്തി​ലെ ടെ​ക്​​നീ​ഷ്യ​നാ​യി​രു​ന്നു വി​ഷ്​​ണു. അ​പ​ക​ടം ന​ട​ക്കു​േ​മ്പാ​ൾ എ​​സ്​​ക​ലേ​റ്റ​റി​​​െൻറ മു​ക​ളി​ലാ​യി​രു​ന്നു വി​ഷ്​​ണു ഇ​രു​ന്നി​രു​ന്ന​ത്. എ​സ്​​​ക​ലേ​റ്റ​റി​ന്​ ഒ​പ്പം താ​ഴെ വീ​ണ്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​ഷ്​​ണു​വി​നെ ബ​ദ​ർ അ​ൽ സ​മാ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യ ​ശേ​ഷം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന ദി​വ​സം മ​രി​ച്ച ഒാം​പ്ര​കാ​ശും പരിക്കേറ്റ മറ്റ്​ രണ്ട്​ പേരും എ​​സ്​​ക​ലേ​റ്റ​റി​ന്​ താ​ഴെ​യാ​ണ്​ നി​ന്നി​രു​ന്ന​ത്.

Show Full Article
TAGS:death oman oman news 
News Summary - death-oman-oman news
Next Story