നഴ്സ്മാരുടെ മരണം; സർവമത പ്രാർഥനയും അനുശോചനയോഗവും നടത്തി
text_fieldsനിസ്വ: കഴിഞ്ഞ വ്യാഴാഴ്ച നിസ്വ ഹോസ്പിറ്റലിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ മരിച്ച നഴ്സുമാരായ ഷാർജ, മജിത, ഈജിപ്ത് സ്വദേശി അമാനി എന്നിവരുടെ വേർപാടിൽ സർവമത പ്രാർഥനയും അനുശോചന യോഗവും നടത്തി.
ഇൻകാസ് നിസ്വ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ മസ്കത്തിലെ സാമൂഹിക, രാഷ്ട്രീയ പ്രവർത്തകർ, നിസ്വ ഹോസ്പിറ്റൽ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഇൻകാസ് ഒമാൻ നാഷനൽ കമ്മിറ്റി പ്രതിനിധികൾ, നിസ്വ ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ചു ഡിപ്പാർട്മെന്റ് തലവന്മാരായ സവൂദ് അൽ ഹിനായി, സലാം അൽ അഫീഫി, ബദർ അൽ സമാ ഹോസ്പിറ്റൽ, നിസ്വ ഇന്ത്യൻ അസോസിയേഷൻ, കെ.എം.സി.സി, ഐ.സി.എഫ്, കൈരളി തുടങ്ങിയ സംഘടന പ്രതിനിധികൾ പങ്കെടുത്തതായി ഇൻകാസ് നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഗോപകുമാർ വേലായുധൻ അറിയിച്ചു.

