Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ വാഹനാപകടം: മലയാളി മരിച്ചു

text_fields
bookmark_border
ഒമാനിൽ വാഹനാപകടം: മലയാളി മരിച്ചു
cancel
camera_alt

സുനിൽകുമാർ

മസ്​കത്ത്​: ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. ശർഖിയ മേഖലയിലെ വാദിതൈനിലായിരുന്നു അപകടം. കൊല്ലം വവ്വാക്കാവ് സ്വദേശി സുനിൽകുമാർ ആണ്​ മരിച്ചത്​. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട്​ മറിയുകയായിരുന്നെന്നാണ്​ വിവരം. സംഭവ സ്​ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു.

സഹോദര​െൻറ കെട്ടിട നിർമാണ കമ്പനിയിലാണ്​ ജോലി ചെയ്തിരുന്നത്‌. ഭാര്യയും രണ്ടു ചെറിയ കുട്ടികളുമടങ്ങുന്നതാണ് കുടുംബം.മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story