കാണാതായ മത്സ്യബന്ധന ലോഞ്ചിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി
text_fieldsമസ്കത്ത്: മസീറയിൽനിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ ലോഞ്ച് അപകടത്തിൽ പെട്ടതായി സ്ഥിരീകരിച്ചു. ലോഞ്ചിെൻറ ക്യാപ്റ്റനായിരുന്ന തമിഴ്നാട് കന്യാകുമാ രി സ്വദേശി ദാസെൻറ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായി ദിവസങ്ങൾ പിന്നിട്ടതിനാൽ മൃ തദേഹം ജീർണാവസ്ഥയിലാണ്.
ലോഞ്ചിലുണ്ടായിരുന്ന രാമനാഥപുരം സ്വദേശികളായ മറ്റ ു നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മറിഞ്ഞ ലോഞ്ച് കടലിൽ പൊങ്ങിക് കിടക്കുകയാണ്. മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഇതിനകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്. റോയൽ ഒമാൻ പൊലീസിനും എയർഫോഴ്സിനും പുറമെ മത്സ്യത്തൊഴിലാളികളും ദിവസങ്ങളായി തിരച്ചിൽ നടത്തിവരുകയായിരുന്നു. മസീറയിൽ നിന്ന് ദുകം ഭാഗത്തേക്ക് 110 കിലോമീറ്റർ അകലെയുള്ള ഉൾക്കടലിൽ ഗ്ലൂഫ് എന്നുവിളിക്കുന്ന ഭാഗത്താണ് ലോഞ്ച് തിരച്ചിൽ സംഘം കണ്ടെത്തിയത്.
‘ഹിക്ക’ ചുഴലിക്കാറ്റിൽ പെട്ടാണ് ലോഞ്ച് അപകടത്തിൽ പെട്ടതെന്നാണ് കരുതുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഒൗദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.
കഴിഞ്ഞ 17ാം തീയതിയാണ് മസീറയിൽ നിന്ന് അപകടത്തിൽ പെട്ട ലോഞ്ച് യാത്ര തിരിച്ചത്. 21ാം തീയതിയാണ് ഗുജറാത്ത് തീരത്ത് ന്യൂനമർദം രൂപമെടുക്കുന്നതും അതിവേഗം ചുഴലിക്കാറ്റായി ഒമാൻ തീരത്തേക്ക് എത്തുന്നതും. കാറ്റിെൻറ വരവ് സംബന്ധിച്ച് ഒമാൻ അധികൃതരുടെ അറിയിപ്പ് വയർലെസ് സന്ദേശങ്ങളായി നൽകിയിരുന്നു.
എന്നാൽ, അപകടത്തിൽ പെട്ട ലോഞ്ചിലെ വയർലെസ് സെറ്റ് തകരാറിലായിരുന്നു. ഇത് മസീറയിൽ നന്നാക്കാൻ നൽകിയ ശേഷമാണ് ഇവർ ദുരന്തത്തിലേക്ക് യാത്ര തിരിച്ചത്. വയർലെസ് സെറ്റിന് പുറമെ ടവറുകളുടെ പരിധിയിൽ ബോട്ട് എത്തുേമ്പാൾ ലഭിക്കുന്ന മൊബൈൽ സന്ദേശങ്ങളുമാണ് മത്സ്യ ബന്ധനത്തിന് പോകുന്നവർക്ക് വിവരങ്ങൾ അറിയാനുള്ള ആശ്രയം.
ഹിക്ക ചുഴലിക്കാറ്റിനുള്ളിൽ പെട്ട തമിഴ്നാട് സ്വദേശികളുടെ ഒരു ബോട്ട് ശനിയാഴ്ച മസീറയിൽ അടുത്തതായി മസീറയിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി കലേശൻ പറഞ്ഞു.
മരണത്തെ മുഖാമുഖം കണ്ട അനുഭവമായിരുന്നെന്നാണ് ഇവർ പറഞ്ഞത്. കാറ്റ് വരുന്ന വിവരമറിഞ്ഞ് കരയിലേക്ക് തിരിച്ചെങ്കിലും ഇവർ വഴിമധ്യേ ഉള്ളിൽ പെടുകയായിരുന്നു. മുൻ ചുഴലിക്കാറ്റുകളിൽ നിന്ന് വ്യത്യസ്തമായി അതിവേഗത്തിലായിരുന്നു ഹിക്കയുടെ സഞ്ചാരം.
ന്യൂനമർദം രൂപമെടുത്ത് നാല് ദിവസത്തിനുള്ളിലാണ് ചുഴലിക്കൊടുങ്കാറ്റും പേമാരിയും ദുകം തീരത്ത് ആഞ്ഞടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.