സോഖ്റ ബീച്ചിൽ ചത്തടിഞ്ഞ തിമിംഗലത്തെ നീക്കംചെയ്തു
text_fieldsസോഖ്റ ബീച്ചിൽ ചത്തടിഞ്ഞ കൂനൻ തിമിംഗലത്തെ എടുത്ത് മാറ്റുന്നു
മസ്കത്ത്: അൽ വുസ്ത ഗവർണറേറ്റിലെ അൽ ജാസിർ തീരത്ത് സോഖ്റ ബീച്ചിൽ ചത്തടിഞ്ഞ കൂനൻ തിമിംഗിലത്തെ നീക്കം ചെയ്തതായി മുനിസിപ്പാലിറ്റി അറിയിച്ചു. അനുയോജ്യമായ സ്ഥലത്ത് തിമിംഗലത്തെ സംസ്കരിക്കുമെന്ന് പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി. വാലി ഓഫിസ്, റോയൽ ഒമാൻ പൊലീസ്, കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം എന്നിവയുൾപ്പെടെ വിവിധ അധികാരികൾ ഏകോപിപ്പിച്ചായിരുന്നു നടപടികൾ പുരോഗമിച്ചിരുന്നത്.
തിമിംഗലത്തിന്റെ മരണകാരണം കണ്ടെത്താനായി രീതിശാസ്ത്രപരവും ശാസ്ത്രീയവുമായ രീതിയിൽ സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നുണ്ടെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. പ്രദേശത്തിന്റെ വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതി കാരണം, പ്രക്രിയ ഫലപ്രദമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫ്യൂചർ സീസ് കമ്പനിയുടെ സഹായത്തോടെ അവശ്യ ഡാറ്റയും സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.
അറേബ്യൻ കടൽ കൂനൻ തിമിംഗിലത്തെ അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ജീവിയായി ഇന്റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേചറിന്റെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒമാന്റെ കടലിൽ വസിക്കുന്ന 20 തിമിംഗലം ഇനങ്ങളിൽ ഒന്നാണിത്.
അറേബ്യൻ കൂനൻ തിമിംഗലങ്ങൾ മറ്റു തിമിംഗലങ്ങളിൽ നിന്ന് ഏറെ വ്യത്യസ്ഥമാണ്.രൂപം, നിറം, രൂപം എന്നിവയും വ്യത്യസ്തമാണ്. ഇവയുടെ വാലിൽ ഒരു മറുകുണ്ടാവും. ഇവ വലിയ രീതിയിൽ വംശനാശ ഭീഷണി നേരിടുകയാണ്.ഏറെ അപൂർവമായ ഇത്തരം തിമിംഗലത്തെ 100 എണ്ണത്തെ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

