അൽ വുസ്തയിൽ തിമിംഗലം ചത്ത് കരക്കടിഞ്ഞു
text_fieldsമഹൂത്ത് വിലായത്തിലെ കനസ ബീച്ചിൽ തിമിംഗലം ചത്ത്
കരക്കടിഞ്ഞപ്പോൾ
മസ്കത്ത്: അൽ വുസ്ത ഗവർണറേറ്റിൽ തിമിംഗലം ചത്ത് കരക്കടിഞ്ഞു. മഹൂത്ത് വിലായത്തിലെ കനസ ബീച്ചിലാണ് ചത്ത തിമിംഗലം ഒഴുകിയെത്തിയതെന്ന് പരിസ്ഥിതി അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. മത്സ്യബന്ധന വലകളിൽ കുടുങ്ങിയതാണ് അറേബ്യൻ കൂനൻ തിമിംഗലം ചാകാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. തിമിംഗലത്തിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ദോഫാർ ഗവർണറേറ്റിലെ തീരത്ത് കരക്കടിഞ്ഞ ഡോൾഫിനുകളെ പരിസ്ഥിതി അതോറിറ്റി രക്ഷിച്ചിരുന്നു.
ഹാസിക് വിലായത്തിൽ എട്ട് റിസ്സോ ഡോൾഫിനുകളായിരുന്നു കരക്കടിഞ്ഞത്. ഇതിൽ ഏഴെണ്ണത്തെയാണ് രക്ഷിച്ചത്. രക്ഷപ്പെടുത്തിയവയെ പിന്നീട് കടലിൽ വിട്ടയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

