ദഅവ സമ്മേളനം ഇന്ന് ബർക്കയിൽ
text_fieldsമസ്കത്ത്: ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ദഅവ സമ്മേളനം ബർക്ക ഫാമിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മുതൽ നടക്കും. പൊതുസമ്മേളനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും.
ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ പ്രസിഡന്റ് മുഹമ്മദ് ഷഫീർ വാടാനപ്പള്ളി അധ്യക്ഷത നിർവഹിക്കും. വിവിധ സെഷനുകളിലായി ദുബൈ അൽ റാഷിദ് സെന്റർ ഡയറക്ടർ ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശരീഫ് യു.എ.ഇ, ഇഹ്ജാസ് ബിൻ അഹ്മദ്, അനസ് പൊന്നാനി, റിൻഷിദ് ബിൻ ഹംസ, സൽമാൻ അൽ ഹികമി, അൽ ഫഹദ് പൂന്തുറ, ഷഫീർ ബർക്ക, നിയാസ് സീബ്, ഹിലാൽ, മൻസൂർ അലി ഒറ്റപ്പാലം, അബ്ദുൽ കരീം സീബ്, റാഷിദ് സീബ്, നിഷാം സോഹാർ എന്നിവർ സംസാരിക്കും.
വനിത സമ്മേളനത്തിൽ ഹസീന റൂവി അധ്യക്ഷത വഹിക്കും. ഫാമിലി കൗൺസിലർ അഫീദ ബോധവത്കരണ ക്ലാസ് നയിക്കും. റുബീന, ഷാക്കിറ എന്നിവർ സംസാരിക്കും.
കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ബാലസമ്മേളനത്തിൽ വിവിധയിനം കലാകായിക മത്സരങ്ങളും സമ്മാന വിതരണവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

