മസ്കത്ത്: ‘തബ്സീൽ’ എന്നറിയപ്പെടുന്ന ഇൗത്തപ്പഴ വിളവെടുപ്പ് കാലത്തിന് ഒമാനിലെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും പര്യവസാനമായി. ജൂൺ അവസാനം മുതൽ ജൂലൈ പകുതിവരെയാണ് പൊതു വെ ഇൗത്തപ്പഴത്തിെൻറ വിളവെടുപ്പ് സമയം. ഈത്തപ്പനകളിൽനിന്ന് പഴുത്തുപാകമായ പഴങ് ങൾ പറിക്കുന്നതിെൻറയും ഇവ സൂക്ഷിക്കുന്നതിെൻറയും തിരക്കുകളിലായിരുന്നു ഗ്രാമങ്ങൾ ഇ തുവരെ.
‘അൽ മബ്സാലി’ എന്ന് അറിയപ്പെടുന്ന മഞ്ഞ നിറത്തിലുള്ള ഈത്തപ്പഴം പറിക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് അത് വിപണിയിലെത്തിക്കുന്നതിന് പാകപ്പെടുത്തുന്നതിനും സംസ്കരിക്കുന്നതിനുമായി വെള്ളത്തിലിട്ട് തിളപ്പിക്കും. കൃഷിക്കാരുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും ചേർന്ന് ആഘോഷമായാണ് വിളവെടുപ്പും തുടർന്നുള്ള ജോലികളുമൊക്കെ ചെയ്യുന്നത്.
ചരിത്രത്തിെൻറയും പാരമ്പര്യത്തിെൻറയും സംസ്കാരത്തിെൻറയും ഓർമകളിലാണ് തബ്സീൽ വിളവെടുക്കുന്നത്. വിളവെടുത്ത ശേഷം ഈത്തപ്പഴങ്ങൾ കുലകളിൽനിന്ന് വേർപെടുത്തി വലിയ അടുപ്പുകളിലിട്ടാണ് പാകപ്പെടുത്തുന്നതെന്ന് ബിദിയ വിലായത്തിൽ ഇന്തപ്പന തോട്ടം ഉടമയായ മുഹമ്മദ് ബിൻ ബദ്ർ അൽ ഹജ്രി പറയുന്നു. പെരുന്നാൾ ആഘോഷങ്ങൾക്ക് സമാനമായി ഈത്തപ്പഴ വിളവെടുപ്പ് കൊണ്ടാടിയിരുന്നു.
സാമൂഹിക ആഘോഷമായിരുന്നു വിളവെടുപ്പ്. കൃഷിക്കാരും അവരുടെ മക്കളും രാവിലെ മുതൽ വൈകുന്നേരം വരെ ജോലികൾ ചെയ്തിരുന്നു.
രക്ഷകർത്താക്കളും മുത്തച്ഛൻമാരും മുത്തശ്ശിമാരുമെല്ലാം കുട്ടികൾക്ക് മതിയായ നിർദേശങ്ങൾ നൽകി. ജോലിയിലെ വിരസത അകറ്റാൻ പാട്ടുകൾ പാടുകയും ചെയ്യും. കുലകളിൽനിന്ന് വേർപെടുത്തിയശേഷം പ്രത്യേക സ്ഥലത്ത് ശേഖരിച്ചശേഷമാണ് അവ തിളപ്പിക്കാറുള്ളത്. മറാജീൽ എന്നറിയപ്പെടുന്ന വലിയ ചട്ടികളിലിട്ട് അരമണിക്കൂറോളമാണ് ഇവ തിളപ്പിക്കാറുള്ളത്. തുടർന്ന് ഇവ പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ടുണ്ടാക്കുന്ന ‘ജോനിയ’ എന്ന ലിയ ബാഗുകളിലിട്ടാണ് വിപണിയിൽ എത്തിക്കുക. കുടുംബങ്ങൾക്ക് മികച്ച സാമ്പത്തിക നേട്ടവും കൃഷിയിലൂടെ ലഭിച്ചിരുന്നു. പ്രാദേശിക വിപണികളിലെ കച്ചവടക്കാർക്ക് പുറമെ വ്യവസായ വാണിജ്യ മന്ത്രാലയം നേരിട്ടും സാധനങ്ങൾ എടുക്കാറുണ്ട്. മന്ത്രാലയത്തിൽനിന്ന് ടണ്ണിന് 400 റിയാലിന് അടുത്താണ് വില ലഭിക്കുന്നതെന്നും ബദ്ർ അൽ ഹജ്രി പറഞ്ഞു.