മധുരമൂറും കാഴ്ചകളുമായി ഈത്തപ്പഴ-തേൻ എക്സിബിഷൻ
text_fieldsഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന
ഈത്തപ്പഴ-തേൻ എക്സിബിഷൻ
മസ്കത്ത്: അന്താരാഷ്ട്ര ഈത്തപ്പഴ-തേൻ എക്സിബിഷന്റെ രണ്ടാം പതിപ്പിന് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ തുടക്കമായി. ഈത്തപ്പഴം, തേൻ എന്നീ മേഖലകളിലെ ഏറ്റവും പുതിയ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുക, വാണിജ്യ സാധ്യതകൾ വികസിപ്പിക്കുക, പങ്കെടുക്കുന്ന രാജ്യങ്ങളെയും പ്രദർശകരെയും ഒമാനിൽ ലഭ്യമായ ഈത്തപ്പഴങ്ങളുടെയും തേൻ ഉൽപന്നങ്ങളുടെയും ഗുണനിലവാരത്തെക്കുറിച്ച് ബോധവത്കരിക്കുക എന്നിവയാണ് പ്രദർശനം ലക്ഷ്യമിടുന്നത്.
കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രി ഡോ.സഊദ് ഹമൂദ് അൽ ഹബ്സിയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. പ്രദർശനം ഒക്ടോബർ 26ന് അവസാനിക്കും. ഒരാഴ്ച നീളുന്ന എക്സിബിഷനിൽ 35ലധികം രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. ഗൾഫ്, അറബ് രാജ്യങ്ങളിലെ ഉൽപാദക കമ്പനികൾക്കും ഫാക്ടറികൾക്കും കയറ്റുമതി കമ്പനികൾക്കും അവരുടെ ഈത്തപ്പഴവും തേൻ ഉൽപന്നങ്ങളും പ്രദർശിപ്പിക്കാനും അവരുടെ വ്യാപാരം വികസിപ്പിക്കാനും അവസരമൊരുക്കുകയാണ് ഇന്റർനാഷനൽ ഡേറ്റ്സ് ആൻഡ് ഹണി എക്സിബിഷന്റെ രണ്ടാം പതിപ്പ് ലക്ഷ്യമിടുന്നത്.
ഈ മേഖലയിലെ നിക്ഷേപത്തിന് പുതിയ ചക്രവാളങ്ങൾ തുറക്കുക, ഈത്തപ്പഴത്തിന്റെയും തേനിന്റെയും മത്സരക്ഷമത വർധിപ്പിക്കുക, പുതിയ വിപണികൾ തുറക്കുക, ഉൽപാദന സംവിധാനങ്ങൾ വികസിപ്പിക്കുക, ആഗോള വൈദഗ്ധ്യത്തിൽ നിന്ന് പ്രയോജനം നേടുക എന്നിവയും പ്രദർശനം ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

