ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ അറബി മൂന്നാം ഭാഷ ഒാപ്ഷൻ മാറ്റി
text_fieldsമസ്കത്ത്: ദാർസൈത്ത് ഇന്ത്യൻ സ്കൂളിലെ പ്രൈമറി വിഭാഗത്തിൽ അറബി ഭാഷ മൂന്നാം ഭാഷയായി പഠ ിക്കാനുള്ള അവസരം നിർത്തലാക്കി സ്കൂൾ അധികൃതർ സർക്കുലർ ഇറക്കി. ജനുവരി 18ന് സ്കൂൾ ആ ക്ടിങ് പ്രിൻസിപ്പൽ അലക്സാണ്ടർ ജി. വർഗീസ് പുറത്തിറക്കിയ സർക്കുലറിലാണ് പുതിയ അധ്യയന വർഷം മുതൽ മൂന്നാം ഭാഷ സൗകര്യം ഒഴിവാക്കിയതായി അറിയിപ്പുള്ളത്. പ്രൈമറി ക്ലാസുകളിൽ മൂന്ന് ഭാഷകൾ പഠിക്കുന്നതിന് കുട്ടികൾ പ്രയാസം അനുഭവിക്കുന്നതായി രക്ഷിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്നാണ് സർക്കുലറിൽ പറയുന്നത്. സി.ബി.എസ്.ഇയുടെ മാർഗനിർദേശം അനുസരിച്ച് ഇംഗ്ലീഷ് ഭാഷക്ക് പുറമെ ഒരു പ്രാദേശിക ഭാഷ കൂടി പഠിച്ചാൽ മതിയാവും.
രണ്ട് മുതൽ അഞ്ച് വരെ പ്രൈമറി ക്ലാസുകളിൽ അറബി പഠിക്കാനാഗ്രഹിക്കുന്നവർ സെക്കൻഡ് ലാംഗ്വേജായി അറബി തെരഞ്ഞെടുക്കണം. ഇവർക്ക് ആറാം ക്ലാസ് മുതലും അറബി സെക്കൻഡ് ലാംഗ്വേജായി പഠിക്കാമെന്ന് സർക്കുലറിലുണ്ട്. ഒാപ്ഷൻ നൽകാനുള്ള അവസാന ദിവസം ജനുവരി 23 ആണ്. മലയാളം, ഹിന്ദി, അറബി എന്നിവയാണ് സെക്കൻഡ് ലാംഗ്വേജായി നിശ്ചയിച്ചിരിക്കുന്നത്. ഒാപ്ഷൻ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ ഒരു കാരണവശാലും മാറാൻ കഴിയില്ലെന്നും സർക്കുലറിലുണ്ട്. മലയാളികൾ മുൻകൈയെടുത്ത് കേരള സിലബസ് സ്കൂളായി സ്ഥാപിച്ച ദാർസൈത്ത് ഇന്ത്യൻ സ്കൂൾ സി.ബി.എസ്.ഇയിലേക്ക് മാറിയത് 2006ലാണ്. അന്നു മുതൽ തന്നെ പ്രൈമറി ക്ലാസുകളിൽ അറബി, മലഓളം, ഹിന്ദി എന്നിവ ഭാഷ മൂന്നാം ഭാഷയായി പഠിക്കാനുള്ള അവസരമുണ്ടായിരുന്നു. മലയാളം, ഹിന്ദി എന്നിവയായിരുന്നു രണ്ടാം ഭാഷ.
പുതിയ സർക്കുലർ പ്രകാരം സ്കൂളിൽ അറബി പഠിക്കേണ്ടവർ മലയാളം, ഹിന്ദി, അറബി എന്നിവയിൽനിന്ന് അറബി രണ്ടാം ഭാഷയായി തെരഞ്ഞെടുക്കണം. േകരളത്തിൽ സർക്കാർ ഉദ്യോഗവും മറ്റും ലഭിക്കണമെങ്കിൽ സ്കുളിൽ മലയാളം പഠിച്ചിരിക്കേണ്ടത് നിർബന്ധമായതിനാൽ വിദ്യാർഥികളിൽ ബഹുഭൂരിഭാഗവും മലയാളം രണ്ടാം ഭാഷയായി തെരഞ്ഞെടുക്കാനാണ് സാധ്യത. ഇതോടെ അറബി പഠിക്കുന്നവരുടെ എണ്ണം തീരെ കുറയാനും ഭാവിയിൽ അറബി അധ്യാപക തസ്തിക ഇല്ലാതാവാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
