ദേശഭക്തി നിറവിൽ ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം
text_fieldsദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽനിന്ന്
മസ്കത്ത്: ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. ഗൂഗ്ൾ മീറ്റിലൂടെ ഒാൺലൈനായി നടന്ന പരിപാടിയിൽ എസ്.എം.സി പ്രസിഡൻറ് ജയ്കിഷ് പവിത്രൻ മുഖ്യാതിഥിയായി. ദാർസൈത്ത് സ്കൂളിെൻറ ചുമതലയുള്ള ഡയറക്ടർ ബോർഡ് അംഗം സിറാജുദ്ദീൻ ഞെഹ്ലത്ത്, എസ്.എം.സി വൈസ് പ്രസിഡൻറ് സെബാസ്റ്റ്യൻ ചുങ്കത്ത്, മറ്റ് എസ്.എം.സി അംഗങ്ങൾ, ആക്ടിങ് പ്രിൻസിപ്പൽ അലക്സാണ്ടർ ഗീവർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.
ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടി തുടങ്ങിയത്. ഹെഡ്ബോയ് ആകർഷ് വിൻസെൻറ് സ്വാഗതം പറഞ്ഞു. മുഖ്യാതിഥി പ്രസിഡൻറിെൻറ സന്ദേശം വായിച്ചു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഡെപ്യൂട്ടി ഹെഡ്ഗേൾ അഭിരാമി രാജീവ് നന്ദി പറഞ്ഞു.

