അപകടകരമായ ഡ്രൈവിങ്; ഒമാനിൽ ഒരാൾ അറസ്റ്റിൽ
text_fieldsപിടികൂടിയ വാഹനം
മസ്കത്ത്: അപകടകരമായി വാഹനമോടിച്ച സംഭവത്തിൽ ഒരാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ബുറൈമിയിലെ പൊതുവഴിയിലായിരുന്നു അഭ്യാസം. സ്വന്തവും മറ്റുള്ളവരുടെയും ജീവൻ അപകടപ്പെടുത്തുന്ന തരത്തിലുള്ള വാഹനാഭ്യാസ പ്രകടനം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡ് ഇയാളെ പിടികൂടുന്നത്.
ഇദ്ദേഹത്തിനെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കിവരുകയാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് അറിയിച്ചു. ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് ആർ.ഒ.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

