ഡാൻസ് ഉത്സവ് സീസൺ 3: ഓഡിഷൻ നാളെ സുഹാറിൽ
text_fieldsസുഹാർ: സുഹർ നവചേതന ഡാൻസ് ഉത്സവ് സീസൺ മൂന്നിന്റെ ഓഡിഷൻ വെള്ളിയാഴ്ച സുഹർ ലുലു ഹൈപ്പർമാർക്കറ്റ് ഹാളിൽ നടക്കും.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, ഓപ്പൺ എന്നീ പ്രായപരിധിയിലുള്ള വിവിധ വിഭാഗങ്ങളിൽ സിനിമാറ്റിക്, ഫോക്ക് വിഭാഗങ്ങളിലായി സോളോ, ഗ്രൂപ് പ്രകടനങ്ങൾ ഈ നൃത്ത മത്സരത്തിൽ ഉണ്ടായിരിക്കുമെന്ന് നവചേതന പ്രസിഡന്റ് ലിജു ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഗീത കണ്ണൻ, സെക്രട്ടറി അനീഷ് ഏറാടത്ത് എന്നിവർ അറിയിച്ചു. രാവിലെ 8.30 മുതൽ ആരംഭിക്കുന്ന ഒഡിഷൻ പരിപാടി വൈകീട്ട് അവസാനിക്കും
മേയ് രണ്ടിന് നടത്തുന്ന ഗ്രാൻഡ് ഫിനാലെയിൽ പ്രശസ്ത നർത്തകിയും സിനിമ കലാകാരിയുമായ പാരീസ് ലക്ഷ്മി, ഏഷ്യാനെറ്റ് ഡാൻസിങ് സ്റ്റാറിന്റെ സെക്കൻഡ് റണ്ണർഅപ്പ് വി.എസ്. അഭി എന്നിവർ മുഖ്യാതിഥികളായിരിക്കമെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും.

