ഡാൻസ് ഉത്സവ് സീസൺ -3; ഓഡിഷൻ അരങ്ങേറി
text_fieldsസുഹാർ ലുലു ഹൈപ്പർമാർക്കറ്റ് ഹാളിൽ ഒരുക്കിയ ‘ഡാൻസ്
ഉത്സവ് 2025’ന്റെ ഓഡിഷൻ ഉദ്ഘാടനചടങ്ങിൽനിന്ന്
സുഹാർ: സുഹാർ നവചേതന ഒമാനിലെ കലാപ്രതിഭകളെ പങ്കെടുപ്പിച്ചു നടത്തുന്ന ‘ഡാൻസ് ഉത്സവ് 2025’ സീസൺ മൂന്നിന്റെ ഓഡിഷൻ സുഹാർ ലുലു ഹൈപ്പർമാർക്കറ്റ് ഹാളിൽ അരങ്ങേറി. ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ഇസ്മായിൽ, നവചേതന വൈസ് പ്രസിഡന്റ് ഗീത കണ്ണൻ, സെക്രട്ടറി അനീഷ് ഏറാടത്, പ്രോഗ്രാം കോ-ഓഡിേനറ്റർമാരായ പ്രവീൺ, സുനിത, അനീഷ് രാജൻ എന്നിവർ വിളക്കു കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ മത്സരയിനങ്ങളിലായി 150 ഓളം മത്സരാർത്ഥികൾ ഓഡിഷനിൽ പങ്കെടുത്തു. സാരങ്ങിന്റെ പ്രാർഥന ഗീതത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
പ്രണവും ഫറ ഫാത്തിമ പരിപാടിയുടെ അവതാരകരായി. ബദർ അൽ സമ ഹോസ്പിറ്റൽ മാനേജർ മനോജ്, ഇന്ത്യൻ സോഷ്യൽ ക്ലബ് സെക്രട്ടറി രവീന്ദ്രൻ രാമഭദ്രൻ, കെ. ആർ. പി വള്ളിക്കുന്നം, നവചേതന ട്രഷറർ സജിന ബിനു, ജോയന്റ് സെക്രട്ടറിമാരായ നരിശ് മുഹമ്മദ്, രാജീവ് പിള്ള, ഋതു രാജേഷ് എന്നിവരടങ്ങിയ നവചേതന മെംബർമാരടക്കം നിരവധി കാണികളും പങ്കെടുത്തു. വിനോദ് നായർ സ്വാഗത പ്രസംഗവും രവി പ്രഭാകരൻ നന്ദിയും പറഞ്ഞു. ഓഡിഷനിൽ വിജയികളായ മത്സരാർത്ഥികൾ മേയ രണ്ടിന് സുഹാറിലെ ഒമാനി വിമൻസ് ഹാളിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മത്സരിക്കും. ഗ്രാൻഡ് ഫിനാലെയിൽ ഡാൻസറും സിനിമാതാരവുമായ പാരീസ് ലക്ഷ്മിയും ഡാൻസിങ് സ്റ്റാർ റണ്ണർ അപ്പ് ആയ വി.എസ്. അഭിയും മുഖ്യാതിഥികളായി പങ്കെടുക്കും പ്രവേശനം സൗജന്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

