'ഡാൻസ് ഉത്സവ് സീസൺ -മൂന്ന് പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും
text_fieldsവചേതന സുഹാർ 'ഡാൻസ് ഉത്സവിന്റെ പോസ്റ്റർ പ്രകാശനം ചെയ്തപ്പോൾ
സുഹാര്‍: നവചേതന സുഹാര്‍ നേതൃത്വം നല്കുന്ന നൃത്ത മത്സരം 'ഡാന്‍സ് ഉത്സവ് സീസണ് 3' ഔപചാരികമായി പ്രഖ്യാപിച്ചു. പരിപാടിയുടെ പോസ്റ്റര്‍ ബദര്‍ അല്‍ സമാ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ് ഡോ. ജിന്‍ഷ നവചേതനയിലെ മുതിര്‍ന്ന അംഗമായ സുമ രവീന്ദ്രനാഥിന് കൈമാറി പ്രകാശനം ചെയ്യു. ഡാന്‍സ് ഉത്സവിന്റെ കോര്‍ഡിനേറ്റര്‍മാരായി പ്രവീണ്‍, സുനിത ഹരി, അനീഷ് രാജന് എന്നിവരെ തിരഞ്ഞെടുത്തു.
മത്സരത്തിന്റെ ഓഡിഷനുകള്‍ ഏപ്രില്‍ മാസത്തില്‍ നടക്കും. ഗ്രാന്‍ഡ് ഫിനാലെ മേയ് മാസത്തിലും അരങ്ങേറും. പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ നവചേതനയുടെ പ്രസിഡന്റ് ലിജു ബാലകൃഷ്ണന്, വൈസ് പ്രസിഡന്റ് ഗീത കണ്ണന്, സെക്രട്ടറി അനീഷ് എറാടത്ത്, ട്രഷറര്‍ സജിന ബിനു, ജോയിന്റ് സെക്രട്ടറിമാരായ നരീഷ് മുഹമ്മദ് രാജീവ് പിള്ള എന്നിവരോടൊപ്പം മറ്റു നവചേതന അംഗങ്ങളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

