‘ഡാൻസ് ഉത്സവ് 2024 ’ സീസൺ രണ്ടിന് തുടക്കം
text_fieldsനവചേതന ഡാൻസ് ഉത്സവ് 2024 സീസൺ രണ്ടിന്റെ ഭദ്രദീപം കൊളുത്തൽ ചടങ്ങിൽനിന്ന്
സൊഹാർ: നവചേതന ഡാൻസ് ഉത്സവ് 2024 സീസൺ രണ്ടിന് വിജയകരമായ തുടക്കം. സോഹാർ വിമൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഡി ഫോർ ഡാൻസ് ഫൈയിം സുഹൈദ് കുക്കു മുഖ്യാതിഥിയായി.
സൊഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാജേഷ് കൊണ്ടാല, മനോജ് കുമാർ ബദർ അൽ സമ, നവചേതന പ്രസിഡന്റ് സൗമ്യ ഹുബൈസ്, സെക്രട്ടറി അനീഷ് ഏറാടത്ത്, ഡാൻസ് ഉത്സവ് കോഓഡിനേറ്റർമാരായ വരദ പ്രവീൺ, ഋതു ദാസ് രാജേഷ് എന്നിവർ ഭദ്രദീപം കൊളുത്തി. ആയിരത്തോളം പേർ പങ്കെടുത്ത പരിപാടിയിൽ സിനിമാറ്റിക്, പാശ്ചാത്യ നൃത്ത പ്രകടനങ്ങളും അരങ്ങേറി.
സൊഹാർ ലുലു ഹാളിൽ നടന്ന ഓഡിഷനിൽ 120 ഓളം മത്സരാർഥികൾ പങ്കെടുത്തിരുന്നു. അതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് മെഗാ ഫിനാലെയിൽ മാറ്റുരച്ചത്. മുഖ്യാതിഥി സുഹൈദ് കുക്കു തന്റെ തനത് പ്രകടനത്തിലൂടെ സദസ്സിനെ ൈകയിലെടുക്കുകയും യുവ പ്രതിഭകൾക്ക് ആധുനിക നൃത്തരീതികളെപ്പറ്റി നിർദേശങ്ങൾ നൽകുകയും ചെയ്തു. സോഹാറിൽ ആദ്യമായി `മൈം' മത്സരവും അരങ്ങേറി. പ്രവേശനം സൗജന്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

