ജല സമൃദ്ധിയിൽ വടക്കൻ ശർഖിയയിലെ ഡാമുകൾ
text_fieldsവടക്കൻ ശർഖിയ ഗവർണറേറ്റിൽ നിറഞ്ഞൊഴുകുന്ന ഡാമുകളിലൊന്ന്
മസ്കത്ത്: ന്യൂന മർദത്തെ തുടർന്നുണ്ടായ കനത്ത മഴയിൽ നിറഞ്ഞ് കവിഞ്ഞ് വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഡാമുകൾ. അൽൽ ഖാബിലിലെ വിലായത്തിലെ അൽ നബ പട്ടണത്തിലെ വാദി നാം അണക്കെട്ടിന് ഏകദേശം 800,000 ക്യുബിക് മീറ്റർ ശേഷിയുണ്ട്. എന്നാൽ കനത്ത മഴയിൽ വെള്ളം ഒഴുകിയെത്തിയതോടെ നിറഞ്ഞൊഴുകി. ഇത് സമീപ പ്രദേശളിൽ വെള്ളപ്പൊക്കമുണ്ടാക്കുകയും ചെയ്തു. അതുപോലെ, ഏകദേശം 1,800,000 ക്യുബിക് മീറ്റർ ശേഷിയുള്ള അൽ വാരിയ ഡാം ഒന്നിലധികം തവണയാണ് കവിഞ്ഞൊഴുകിയത്. ഗവർണറേറ്റിൽ ആകെ പത്ത് അണക്കെട്ടുകളാണുള്ളത്. ജലസംഭരണത്തിന്റെ സുപ്രധാന സ്രോതസ്സുകളായാണ് ഈ ഡാമുകൾ നിലക്കൊള്ളുന്നത്. കാർഷിക പ്രവർത്തനങ്ങൾക്കും സമൂഹങ്ങൾക്ക് കുടിവെള്ളം നൽകുന്നതിലും മറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിലും ഈ അണക്കെട്ടുകൾ സുപ്രധാന പങ്കാണ് വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

