കേടായ നോട്ടുകൾ മാറ്റിയെടുക്കാം; നടപടിക്രമങ്ങൾ വിശദമാക്കി സി.ബി.ഒ
text_fieldsമസ്‌കത്ത്: കേടുവന്ന ബാങ്ക് നോട്ടുകൾ മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിച്ച് ഒമാൻ സെൻട്രൽ ബാങ്ക് (സി.ബി.ഒ). കറൻസി വിതരണം സുഗമമാക്കുന്നതിനും പൊതുജനങ്ങൾക്ക് സേവനം ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് നടപടി.
വ്യക്തികളിൽ നിന്ന് കീറിയതും നശിച്ചതും കത്തിപ്പോയതുമായ നോട്ടുകൾ നിർദ്ദിഷ്ട നിബന്ധനകൾക്ക് വിധേയമായി സ്വീകരിച്ച് സാധുവായ നോട്ടുകളായി മാറ്റിനൽകുമെന്ന് സി.ബി.ഒ അറിയിച്ചു.
കത്തിപ്പോയ നോട്ടുകളുടെ കാര്യത്തിൽ, സംഭവത്തെ സ്ഥിരീകരിക്കുന്ന റോയൽ ഒമാൻ പൊലീസ് അല്ലെങ്കിൽ ബന്ധപ്പെട്ട വാലി നൽകിയ ഔദ്യോഗിക റിപ്പോർട്ട് സമർപ്പിക്കണം. കൂടാതെ സാധുവായ തിരിച്ചറിയൽ കാർഡും നിർബന്ധമാണ്. നോട്ടുകൾ നേരിട്ട് ഹാജരാക്കുകയും അപേക്ഷകൻ നേരിട്ട് ഹാജരാകുകയും വേണം.
കീറിയ നോട്ടുകൾക്ക്, കുറഞ്ഞത് ഒരു പൂർണ്ണ സീരിയൽ നമ്പർ വ്യക്തമായി കാണണം. കൂടാതെ നോട്ടിന്റെ പകുതിയിലധികം ഭാഗം നിലനിൽക്കുകയും വേണം. നിബന്ധനകൾ പൂർണമായി പാലിക്കാത്ത നോട്ടുകളും ചില സാഹചര്യങ്ങളിൽ പരിഗണിക്കാമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. ഇതിനായി സാമൂഹിക വികസന മന്ത്രാലയം അല്ലെങ്കിൽ വാലി നൽകിയ, അപേക്ഷകന്റെ സാമൂഹിക സാഹചര്യങ്ങൾ വിശദീകരിക്കുന്ന ശുപാർശ കത്ത് സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

