Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാദി സിരീൻ അണക്കെട്ട്​...

വാദി സിരീൻ അണക്കെട്ട്​ കാർഷിക മേഖലക്ക് അനുഗ്രഹം

text_fields
bookmark_border
വാദി സിരീൻ അണക്കെട്ട്​ കാർഷിക മേഖലക്ക് അനുഗ്രഹം
cancel
camera_alt????? ??? ??????? ??????????????

മ​സ്ക​ത്ത്: മ​സ്ക​ത്തി​ൽ നി​ന്ന് 50 കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളോ​ട് ചേ​ർ​ന്നു​കി​ട​ക ്കു​ന്ന വാ​ദീ അ​ൽ സി​രീൻ അ​ണ​ക്കെ​ട്ട്​ ഇൗ ​മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്കും കാ​ർ​ഷി​ക മേ​ഖ​ല​ക്കും അ​നു​ഗ്ര​ഹ ​മാ​വു​ന്നു. ഏ​റെ സു​ര​ക്ഷി​ത​മാ​യി നി​ർ​മി​ച്ച ഇൗ ​അ​ണ​ക്കെ​ട്ടി​​െൻറ മേ​ൽ​നോ​ട്ട ഉ​ത്ത​ര​വാ​ദി​ത്തം റീ ​ജ​ന​ൽ മു​നി​സി​പ്പാ​ലി​റ്റീ​സ് ജ​ല വി​ഭ​വ മ​ന്ത്രാ​ല​യ​ത്തി​നാ​ണ്. ഭൂ​ഗ​ർ​ഭ ജ​ലം സം​ര​ക്ഷി​ക്കു​ക, മ​ണ്ണി​െൻറ ല​വ​ണ ര​സം കു​റ​ക്കു​ക, വെ​ള്ള​പ്പൊ​ക്കം കു​റ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ അ​ണ​ക്കെ​ട്ട്​ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ മ​റ്റു ജ​ല​സ്രോ​ത​സ്സു​ക​ളി​ല്ലാ​ത്ത ഗ്രാ​മ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ ഏ​റെ സ​ഹാ​യ​ക​മാ​യി​രി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ത്ത​രം മേ​ഖ​ല​ക​ളി​ലു​ള്ള​വ​രു​ടെ സാ​മൂ​ഹി​ക- സാ​മ്പ​ത്തി​ക പു​രോ​ഗ​തി​ക്കും അ​ണ​ക്കെ​ട്ടു​ക​ൾ സ​ഹാ​യ​ക​ര​മാ​കും. വാ​ദി അ​ൽ സി​രീൻ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ കേ​ന്ദ്രം അ​ണ​ക്കെ​ട്ടി​നോ​ട്​ ചേ​ർ​ന്നാ​ണ് സ്​​ഥി​തി ചെ​യ്യു​ന്ന​ത്. മാ​നു​ക​ൾ അ​ട​ക്കം നി​ര​വ​ധി വ​ന്യ​ജീ​വി​ക​ളു​ടെ വി​ഹാ​ര േക​ന്ദ്ര​മാ​ണ് ഇ​വി​ടം. നി​ല​വി​ൽ ഡാം ​നി​റ​െ​യ വെ​ള്ള​മാ​ണ്. നി​ര​വ​ധി വ​ന്യ​മൃ​ഗ​ങ്ങ​ൾ അ​ണ​ക്കെ​ട്ടി​ലെ​ത്തു​ന്നു​ണ്ട്.

അ​ണ​ക്കെ​ട്ട്​ കാ​ർ​ഷി​ക മേ​ഖ​ല​ക്ക് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യ​താ​യി ഗ്രാ​മ​വാ​സി​ക​ൾ പ​റ​യു​ന്നു. ഡാം ​നി​ർ​മി​ക്കു​ന്ന​തി​ന് മു​മ്പ് ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കി​ട്ടി​യി​രു​ന്നി​ല്ല. അ​ണ​ക്കെ​ട്ട്​ വ​ന്ന​തോ​ടെ മ​ണ്ണി​െൻറ ല​വ​ണാം​ശം കു​റ​ഞ്ഞ​താ​യും ഇ​ത് കാ​ര​ണം കൃ​ഷി തു​ട​രാ​ൻ ക​ഴി​ഞ്ഞ​താ​യും ഇ​വ​ർ പ​റ​യു​ന്നു. ഇ​പ്പോ​ൾ ഇ​വി​ടെ നി​ന്നു​ൽ​പാ​ദി​പ്പി​ക്കു​ന്ന കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ ഖു​റി​യാ​ത്തി​ലും മ​ത്ര പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലും വി​ൽ​പ​ന ന​ട​ത്താ​ൻ തു​ട​ങ്ങി​യ​താ​യും ഇ​വ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsdam
News Summary - dam-oman-gulf news
Next Story