Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ...

നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ തു​റ​ന്ന്​ ദാ​ഖി​ലി​യ നി​ക്ഷേ​പ ഫോ​റം

text_fields
bookmark_border
exhibition conducted by dakhiliya governate
cancel
camera_alt

ദാ​ഖി​ലി​യ നിക്ഷേപ ഫോ​റം

മ​സ്ക​ത്ത്​: പ്ര​ഥ​മ നി​ക്ഷേ​പ ഫോ​റം ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റ്​ മ​ന​അ വി​ലാ​യ​ത്തി​ലെ ഒ​മാ​ൻ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യ​ത്തി​ൽ ന​ട​ന്നു. ‘ആ​ക​ർ​ഷ​ക​മാ​യ നി​ക്ഷേ​പ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു​ള്ള വാ​ഗ്ദാ​ന​ങ്ങ​ൾ'’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ 270 നി​ക്ഷേ​പ​ക​ർ പ​​ങ്കെ​ടു​ത്തു.

ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് അ​തോ​റി​റ്റി (ഒ.​ഐ.​എ) ചെ​യ​ർ​മാ​ൻ അ​ബ്ദു​സ്സ​ലാം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മു​ർ​ഷി​ദി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ദാ​ഖി​ലി​യ ഗ​വ​ർ​ണ​ർ ശൈ​ഖ്​ ഹി​ലാ​ൽ ബി​ൻ സ​ഈ​ദ്​ അ​ൽ ഹ​ജ്‌​രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഫോ​റം. 2023 ജൂ​ണി​ൽ ന​ട​ന്ന ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ഫോ​റം ത​യ്യാ​റാ​ക്ക​ൽ ശി​ൽ​പ​ശാ​ല​യു​ടെ ഫ​ല​മാ​യു​ണ്ടാ​യ ച​ർ​ച്ച സെ​ഷ​നു​ക​ൾ, നി​ക്ഷേ​പ ആ​ശ​യ​ങ്ങ​ൾ, നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യു​ടെ തു​ട​ർ​ച്ച​യാ​ണ് ഫോ​റം.

പ്ര​ധാ​ന സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യും സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യും സ​ഹ​ക​രി​ച്ച്, വി​വി​ധ മേ​ഖ​ല​ക​ളി​ലെ നൂ​റി​ല​ധി​കം നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ വി​ല​യി​രു​ത്താ​നാ​ണ് ദാ​ഖി​ലി​യ ഇ​ൻ​വെ​സ്റ്റു​മെ​ന്റ് ഫോ​റം ല​ക്ഷ്യ​മി​ട്ട​ത്. ഗ​വ​ർ​ണ​റേ​റ്റി​ന്റെ നേ​ട്ടം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി, സാ​മ്പ​ത്തി​ക ലാ​ഭം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി പ്രോ​ജ​ക്ടു​ക​ൾ സ്ഥാ​പി​ക്കാ​നും വി​പു​ലീ​ക​രി​ക്കാ​നും നി​ക്ഷേ​പ​ക​രെ അ​നു​വ​ദി​ച്ചു നി​ക്ഷേ​പ അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ്​ ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ഗ​വ​ർ​ണ​റേ​റ്റി​ലെ ആ​ദ്യ​ത്തെ സാ​മ്പ​ത്തി​ക പ​രി​പാ​ടി​യാ​യാ​ണ്​ ഫോ​റ​ത്തെ ക​ണ​ക്കാ​ക്കു​ന്ന​തെ​ന്ന്​ ശൈ​ഖ്​ ഹി​ലാ​ൽ പ​റ​ഞ്ഞു. നി​ക്ഷേ​പ​ക​രെ​യും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളെ​യും സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ​യും ഒ​രു സ്ഥ​ല​ത്തുഒ​രു​മി​ച്ച് കൊ​ണ്ടു​വ​രു​ന്ന ഒ​രു ഫോ​റം എ​ന്നാ​ണ് ഞ​ങ്ങ​ൾ ഇ​തി​നെ വി​ളി​ച്ച​ത്. എ​ല്ലാ ലൈ​സ​ൻ​സു​ക​ളും സു​ര​ക്ഷി​ത​മാ​ക്കാ​ൻ നി​ക്ഷേ​പ​ക​ൻ പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ സം​ബോ​ധ​ന ചെ​യ്തു. ഗ​വ​ർ​ണ​റേ​റ്റി​ന്റെ നി​ക്ഷേ​പ സാ​ധ്യ​ത​ക​ളും സൗ​ക​ര്യ​ങ്ങ​ളും, ഇ​ൻ​സെ​ന്റീ​വ്, സൗ​ക​ര്യ​ങ്ങ​ൾ, ബാ​ങ്കി​ങ്​ പാ​ക്കേ​ജു​ക​ൾ എ​ന്നി​വ​യും നി​ക്ഷേ​പ​ക​ർ​ക്ക് ല​ഭ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫോ​റ​ത്തി​ൽ നി​ര​വ​ധി ഉ​പ​ഭോ​ക്തൃ ക​രാ​റു​ക​ളി​ലും ഒ​പ്പു​വ​ച്ചു നി​ര​വ​ധി സം​രം​ഭ​ക​രു​ടെ അ​നു​ഭ​വ​ങ്ങ​ളു​ടെ ദൃ​ശ്യ അ​വ​ത​ര​ണ​ങ്ങ​ളും ഫോ​റ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsinvestmentDakhiliya Governorate
News Summary - Dakhilya investment Forum opens investment possibilities
Next Story