ദാഹിറ ടൂറിസം ഫെസ്റ്റിവൽ; ആദ്യ രണ്ടു ദിനങ്ങളിലെത്തിയത് 20,000 സന്ദർശകർ
text_fieldsദാഹിറ ടൂറിസം ഫെസ്റ്റിവലിൽനിന്ന്
മസ്കത്ത്: ദാഹിറ ടൂറിസം ഫെസ്റ്റിവലിന് മികച്ച പ്രതികരണം. ആദ്യ രണ്ടു ദിനങ്ങളിൽ 20,000 സന്ദർശകരെയാണ് ആകർഷിച്ചത്. ‘സമ്പന്നതയും വൈവിധ്യവും’ എന്ന പ്രമേയത്തിൽ നടക്കുന്ന ഫെസ്റ്റിവൽ മാർച്ച് ആറുവരെ നീണ്ടുനിൽക്കും. ദാഹിറയുടെ തനതായ സാംസ്കാരിക, ടൂറിസം വൈവിധ്യങ്ങളും പ്രദർശിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യ പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഗവർണറുടെ ഓഫിസ് പ്രതിനിധി അഹമ്മദ് അൽ മർസൂദി പറഞ്ഞു. 100ലധികം യുവാക്കളും യുവതികളും പരിപാടിയുടെ വിജയം ഉറപ്പാക്കാൻ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദാഹിറയുടെ വൈവിധ്യമാർന്ന ആകർഷണങ്ങൾ, അതിന്റെ വ്യത്യസ്ത നേട്ടങ്ങൾ മുതൽ സമ്പന്നമായ പൈതൃകം വരെ പ്രദേശവാസികൾക്കും അയൽ പ്രദേശങ്ങളിൽ നിന്നുള്ള സന്ദർശകർക്കും മൂന്നിൽ അവതരിപ്പിക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
വൈവിധ്യമാർന്ന സാംസ്കാരിക, കല, സാമൂഹിക, കായിക, വിനോദങ്ങളോടെ എല്ലാ കമ്യൂണിറ്റി വിഭാഗങ്ങൾക്കും ആസ്വാദിക്കാനുള്ള പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഫെസ്റ്റിവലിൽ ഒരു പൈതൃക ഗ്രാമം, എല്ലാ പ്രായക്കാർക്കും റൈഡുകൾ, ഷോപ്പിങ് പവിലിയനുകൾ, എസ്.എം.ഇ കിയോസ്കുകൾ, കവിത സായാഹ്നങ്ങൾ ഉൾപ്പെടെയുള്ള സാംസ്കാരിക പ്രകടനങ്ങൾക്കുള്ള തിയറ്റർ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, സന്ദർശകർക്ക് സ്മർഫ്സ് വില്ലേജ്, അക്രോബാറ്റിക്സ്, ജഗ്ലിങ് ഷോകൾ, പാരാഗ്ലൈഡിങ്, കുതിര പ്രദർശനം, ലേസർ ഡിസ് പ്ലേകൾ, ക്ലാസിക് കാർ പ്രദർശനം എന്നിവയും ആസ്വദിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

