മസ്കത്ത്: ‘ഹിക്ക’ കൂടുതൽ ശക്തിയാർജിച്ച് ചുഴലികൊടുങ്കാറ്റായി മാറിയതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ ്രം അറിയിച്ചു. മണിക്കൂറിൽ 120 കിലോമീറ്റർ മുതൽ 130 കിലോമീറ്റർ വരെയാണ് കാറ്റിന്റെ ഇപ്പോഴത്തെ വേഗതയെന്ന് ഒമാ ൻ കാലാവസ്ഥാ മന്ത്രാലയം ചൊവ്വാഴ്ച ഉച്ചയോടെ പുറപ്പെടുവിച്ച മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. മസീറ ദ്വീ പിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് ചുഴലികൊടുങ്കാറ്റിന്‍റെ സ്ഥാനം. കാറ്റിെൻറ ഭാഗമായുള്ള മഴമേഘങ്ങൾ തീരത്ത് നിന്ന് 30 കിലോമീറ്റർ അകലെയാണ് ഉള്ളത്.
ചുഴലിക്കാറ്റ് തീരത്തോട് അടുത്തതിന്‍റെ ഫലമായി മസീറ ദ്വീപ്, ബുആലി തുടങ്ങി ശർഖിയ ഗവർണറേറ്റിന്‍റെ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ മുതൽ മഴ ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാകും ചുഴലികാറ്റിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങൾ അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
നൂറ് മില്ലീമീറ്റർ വരെ മഴയും മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിലും കാറ്റടിക്കാനും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി നിർദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കണം. വാദികൾ മുറിച്ചുകടക്കരുത്. മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവർ കടലിൽ പോകരുത്.
താഴ്ന്ന തീരപ്രദേശങ്ങളിൽ കടലാക്രമണവും ഉണ്ടാകും. ഉച്ചക്ക് ശേഷമോ ൈവകുന്നേരത്തോടെയോ കാറ്റിന്റെ കേന്ദ്രഭാഗം അൽ വുസ്തയിലെ റാസ് അൽ മദ്റക്കക്കും അൽ ഖലൗഫിനും ഇടയിലൂടെ കടന്നു പോകാനാണ് സാധ്യത. കനത്ത മഴ നാളെ വരെ തുടരാനാണ് സാധ്യത.