Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘മെകുനു’: മരണം...

‘മെകുനു’: മരണം രണ്ടായി; സലാലയിൽ വൻനാശം

text_fields
bookmark_border
‘മെകുനു’: മരണം രണ്ടായി; സലാലയിൽ വൻനാശം
cancel

മസ്​കത്ത്​: കനത്ത പേമാരിയുടെയും ശക്​തമായ കാറ്റി​​​െൻറയും അകമ്പടിയോടെ ഒമാ​​​െൻറ തെക്കൻ തീരങ്ങളിൽ ആഞ്ഞടിച്ച മെകുനു ചുഴലിക്കാറ്റിൽ മരണം രണ്ടായി. ഒൗഖദിൽ വാഹനം ഒഴുക്കിൽ പെട്ട്​ സ്വദേശി മരിച്ചതായി റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. മതിലിടിഞ്ഞ്​ വീണ്​ സ്വദേശി ബാലിക മരിച്ചതായി വെള്ളിയാഴ്​ച രാത്രിയോടെ സ്​ഥിരീകരിച്ചിരുന്നു. കൂടുതൽ പേരെ കാണാതായതായ ഉൗഹാപോഹങ്ങൾ പരക്കുന്നുണ്ടെങ്കിലും ഒൗദ്യോഗിക സ്​ഥിരീകരണമില്ല. മതിലിടിഞ്ഞ്​ വീണതടക്കം അപകടങ്ങളിൽ നിരവധി പേർക്ക്​ പരിക്കേറ്റിട്ടുമുണ്ട്​. 

വെള്ളിയാഴ്​ച അർധരാത്രി പന്ത്രണ്ട്​ മണിക്ക്​ ശേഷമാണ്​ കാറ്റ്​ തീരം തൊട്ടത്​. വേഗത കുറഞ്ഞ്​ കാറ്റഗറി ഒന്ന്​ വിഭാഗത്തിലുള്ള കാറ്റായി ദോഫാർ ഗവർണറേറ്റിലെ റായ്​സൂത്ത്​, റഖിയൂത്ത്​ മേഖലയിലാണ്​ കാറ്റ്​ പ്രവേശിച്ചത്​. തീരത്ത്​ പ്രവേശിച്ച ശേഷം ദോഫാർ ഗവർണറേറ്റി​​​െൻറ വടക്കുഭാഗത്തേക്ക്​ നീങ്ങുന്ന കാറ്റി​​​െൻറ തീവ്രത കാറ്റഗറി ഒന്ന്​ വിഭാഗത്തിൽ നിന്ന്​ തീവ്ര ന്യൂനമർദമായി കുറഞ്ഞതായി കാലാവസ്​ഥാ നിരീക്ഷണ മന്ത്രാലയം ഏറ്റവും ഒടുവിൽ പുറപ്പെടുവിച്ച മുന്നറിയിപ്പ്​ സന്ദേശത്തിൽ പറയുന്നു. 52 മുതൽ 61 കിലോമീറ്റർ വരെയാണ്​ ഇപ്പോൾ കാറ്റി​​​െൻറ വേഗത. മഴ തുടരാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.  ചുഴലിക്കാറ്റി​​​െൻറ ശക്​തിയോടെ ആഞ്ഞടിക്കാൻ സാധ്യതയുള്ള സ്​ഥലങ്ങളിൽ നിന്ന്​ ആളുകളെ നേരത്തേ ഒഴിപ്പിച്ചതാണ്​ അപകടത്തി​​​െൻറ ആഘാതം കുറച്ചത്​. 


കാറ്റ്​ സലാലയിൽ വലിയ നാശമാണ്​ ഉണ്ടാക്കിയത്​. കൃഷിതോട്ടങ്ങൾ കാറ്റടിച്ചും വെള്ളം കയറിയും നശിച്ചു. വെള്ളം കെട്ടിനിന്ന്​ റോഡുകൾ തകർന്നിട്ടുണ്ട്​. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. പുലർച്ചെയോടെ കാറ്റി​​​െൻറയും മഴയുടെയും ശക്​തി കുറഞ്ഞിരുന്നു. സലാലയിലെ പ്രധാന റോഡുകളിലെ വെള്ളക്കെട്ട്​ രാവിലെയായപ്പോൾ കുറഞ്ഞിരുന്നു. റോഡിലേക്ക്​ കടപുഴകി വീണ മരങ്ങൾ പൊലീസും സന്നദ്ധ പ്രവർത്തകരും രാവിലെ നീക്കിയിരുന്നു. വെള്ളം കെട്ടിനിൽക്കുന്നതിനാൽ സദായിലേക്കുള്ള ഗതാഗതം രാവിലെ തടസപ്പെട്ടിരുന്നു. 

മിർബാത്തിലെ വ്യവസായ മേഖലയിലെ താമസ സ്​ഥലത്തിന്​ വെള്ളം കയറിയതിനെ തുടർന്ന്​ ഒറ്റപ്പെട്ട 16 വിദേശികളെ സുരക്ഷാ സേന രക്ഷാകേന്ദ്രത്തിൽ എത്തിച്ചു. വാദികളിലും വെള്ളക്കെട്ടിലും വാഹനങ്ങളിൽ കുടുങ്ങിയവരെയും രക്ഷിക്കാൻ സാധിച്ചു. സലാല തുറമുഖത്ത്​ മൽസ്യബന്ധന ബോട്ടുകളിലും മറ്റും ഉണ്ടായിരുന്ന 260 പേരെയും സുരക്ഷിത സ്​ഥാനത്തേക്ക്​ മാറ്റി. മോശം കാലാവസ്​ഥയെ തുടർന്ന്​ അപകടത്തിൽ പെട്ട മൂന്ന്​ പേരെ ആശുപത്രിയിൽ പ്ര​േവശിപ്പിച്ചതായും ഇവരുടെ നില തൃപ്​തികരമാണെന്നും സിവിൽ ഡിഫൻസ്​ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsCyclone Mekunu
News Summary - Cyclone Mekunu- Gulf news
Next Story